HOME
DETAILS

പുകമഞ്ഞ് ഐസ്‌ക്രീം തേടി കോഴിക്കോട്ടെത്തുന്നത് നിരവധിപേര്‍

  
backup
April 29 2018 | 19:04 PM

%e0%b4%aa%e0%b5%81%e0%b4%95%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%90%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf

 


അരീക്കോട്: മനുഷ്യ ശരീരത്തിന് ഹാനികരവും മരണംവരെ സംഭവിച്ചേക്കാവുന്ന തരത്തിലുള്ള ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചുള്ള പുകമഞ്ഞ് ഐസ്‌ക്രീം വില്‍പ്പന തകൃതി. ആവശ്യക്കാരെ ആകര്‍ഷിക്കാനായി കംപ്യൂട്ടറുകള്‍ ചൂടാകുന്നത് ഒഴിവാക്കാനുപയോഗിക്കുന്ന ലിക്വിഡ് നൈട്രജനാണ് പുതിയ ഇനം പുകമഞ്ഞ് ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന ലിക്വിഡ് നൈട്രജന്‍ അടുത്തിടെയാണ് കോഴിക്കോടും ബീച്ചിന്റെ പരിസര പ്രദേശങ്ങളില്‍ എത്തിയത്.
പുകവലിക്കുന്നത് പോലെ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത വസ്തുക്കള്‍ കഴിക്കുമ്പോള്‍ പുക പുറത്ത് വിടാമെന്ന പരസ്യം നല്‍കിയാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
കോഴിക്കോട്ടെ പുകമഞ്ഞ് ഐസ്‌ക്രീം കച്ചവടത്തിന് ചില മാധ്യമങ്ങള്‍ വലിയ പ്രചാരം നല്‍കിയതോടെ വിവിധ ജില്ലകളില്‍ നിന്ന് നിരവധി പേരാണ് ഇതുതേടി കോഴിക്കോട്ടെത്തുന്നത്.
നൈട്രജന്‍ ഗ്യാസിനെ നിശ്ചിത ഊഷ്മാവില്‍ നിശ്ചിത മര്‍ദം ചെലുത്തി മൈനസ് 196 ഡിഗ്രിയില്‍ തണുപ്പിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റുന്നതാണ് നൈട്രജന്‍ ലിക്വിഡ്. ഐസിനേക്കാളും 196 മടങ്ങ് അധിക തണുപ്പാണ് ഇതിനുണ്ടാവുക.
നൈട്രജന്‍ പൂര്‍ണമായും പ്രകൃതിദത്തമാണെങ്കില്‍ ലിക്വിഡ് നൈട്രജന്‍ പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്നതാണ് സവിശേഷത.
കംപ്യൂട്ടറില്‍ കൂളന്റായും പ്രീ കാന്‍സറസ് സെല്ലുകളെ നീക്കം ചെയ്യാനും ഭക്ഷണം അതിവേഗത്തില്‍ തണുപ്പിക്കാനും വാഹനത്തിലും ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നുണ്ട്. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള ക്രയോണിക്‌സ് എന്ന മെഡിക്കല്‍ പ്രക്രിയക്കും ഇത് ഉപയോഗിക്കുന്നു.
അതീവ ശ്രദ്ധയോടെ പരിശീലനം ലഭിച്ചവര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ലിക്വിഡ് നൈട്രജന്‍ തെരുവോരങ്ങളിലെ കച്ചവടങ്ങളിലേക്ക് വ്യാപിക്കുന്നത് വലിയ ആശങ്കയാണ് പരത്തുന്നത്. നിശ്ചിത അളവ് ലിക്വിഡ് നൈട്രജന്‍ അകത്തുചെന്നാല്‍ മിനുട്ടുകള്‍ക്കകം മരണം വരെ സംഭവിച്ചേക്കാം.
എന്നാല്‍ ലിക്വിഡ് നൈട്രജന്‍ കലര്‍ത്തി ഐസ്‌ക്രീമും മറ്റു വസ്തുക്കളും നല്‍കുമ്പോള്‍ നിയമപരമായി നല്‍കേണ്ട മുന്നറിയിപ്പ് പോലും നല്‍കുന്നില്ല.
ലിക്വിഡ് നൈട്രജന്‍ പ്രധാനമായും അപകടകാരിയാകുന്നത് അതിന്റെ ദ്രാവക രൂപത്തിലാണ്. ഇതേ അവസ്ഥയില്‍ തന്നെയാണ് ഇത് വില്‍പന നടത്തുന്നതും. ഐസ്‌ക്രീം, ബിസ്‌കറ്റ്, ചോക്കോനട്ട്‌സ്, മോക്ടെയില്‍സ് തുടങ്ങിയവയില്‍ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്താണ് വില്‍പ്പന നടത്തുന്നത്.
കഴിച്ച ശേഷവും ഗ്ലാസില്‍ ബാക്കിയാവുന്ന ലിക്വിഡ് നൈട്രജന്‍ കുടിച്ച നിരവധിയാളുകള്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയതായാണ് വിവരം.
ഐസ്‌ക്രീം, ബിസ്‌കറ്റ് തുടങ്ങിയവയില്‍ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത് തരുമ്പോള്‍, ഇത് പൂര്‍ണമായും നൈട്രജന്‍ ഗ്യാസായി പോയതിനു ശേഷമാണോ കഴിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാല്‍ ഐസ്‌ക്രീം ഉള്‍പ്പടെയുള്ള വസ്തുക്കളിലേക്ക് ലിക്വിഡ് നൈട്രജന്‍ സ്‌പ്രേ ചെയ്താണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ബിസ്‌ക്കറ്റ് ഉള്‍പ്പടെ ഇങ്ങനെ നല്‍കുന്നതോടെ ലിക്വിഡ് നൈട്രജനും ബിസ്‌ക്കറ്റും വേര്‍തിരിച്ച് കഴിക്കാനും സാധിക്കില്ല.
അല്‍പ്പമെങ്കിലും ലിക്വിഡ് നൈട്രജന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് (കോള്‍ഡ് ബേണ്‍) തണുപ്പ് കൂടിയുള്ള പൊള്ളലിന് ഇടയാക്കും. ഇത് ആന്തരിക അവയവങ്ങള്‍ പൊള്ളി മരണം വരെ സംഭവിക്കാനും ഇടയാക്കും.
കുടല്‍, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്കും കേടുപാട് സംഭവിക്കാനും ഇത് കാരണമാകും.ലിക്വിഡ് നൈട്രജന്‍ ശരീരത്തില്‍ കലര്‍ന്നാലുണ്ടാകുന്ന അപകടങ്ങള്‍ അറിയാതെയാണ് മോഹിപ്പിക്കുന്ന പരസ്യവാചകങ്ങളില്‍ വഞ്ചിതരായി പുകമഞ്ഞ് ഐസ്‌ക്രീം ഭക്ഷിക്കാന്‍ ആളുകളെത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  12 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  12 hours ago