HOME
DETAILS
MAL
റോബര്‍ട്ട് വദ്ര കേസ്: പിന്തുണയുമായി മമത
backup
February 06 2019 | 18:02 PM
ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളെച്ചൊല്ലി രാജ്യസഭയില്‍ മൂന്നാം ദിവസമായ ഇന്നലെയും നടപടികള്‍ ബഹളത്തില്‍ മുങ്ങി. ദേശീയ പൗരത്വ ഭേദഗതി ബില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം തുടങ്ങിയ കാര്യത്തെച്ചൊല്ലിയാണ് വിവാദം നടന്നത്. സഭാ നടപടികള്‍ തുടങ്ങിയതിനു പിന്നാലെ ആര്.ജെ.ഡി, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു ബഹളം. സാമ്പത്തികമായി മുന്നാക്കം നില്ക്കുന്നവരിലെ പിന്നാക്കക്കാര്‍ക്ക് വിദ്യാഭ്യാസ രംഗത്തും ജോലിയിലും 10 ശതമാനം സംവരണം നടപ്പാക്കിയതിലെ ചില വ്യക്തതയില്ലായ്മ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയത്. ജോലിയില്‍ സംവരണം നടപ്പാക്കിയെങ്കിലും എവിടെയാണ് ജോലിയെന്ന് ചോദിച്ചാണ് പലരും രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."