ബംഗാളില്‍ ശിവ്്രാജ് സിങ് ചൗഹാന്റെ ഹെലികോപ്റ്ററിനും വിലക്ക്; ബി.ജെ.പി റാലി റദ്ദാക്കി
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയും ബംഗാള്‍ പിടിക്കുകയെന്ന ബി.ജെ.പി തന്ത്രത്തെ മുന്‍കൂട്ടി കണ്ടുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിരോധ നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഹെലികോപ്റ്ററുകള്‍ക്ക് ബംഗാളില്‍ പ്രവേശനം വിലക്കിയതിനു പിന്നാലെ ഇന്നലെ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ വൈസ്പ്രസിഡന്റുമായ ശിവ് രാജ് സിങ് ചൗഹാന്റെ ഹെലികോപ്റ്ററിനും വിലക്ക്.
മുര്‍ഷിദാബാദ് ജില്ലയില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ബി.ജെ.പി റാലിയില്‍ സംബന്ധിക്കാനായി എത്തുമെന്നറിയിച്ച ശിവ്്രാജ് സിങ് ചൗഹാന് അവസാന നിമിഷമാണ് എത്തില്ലെന്ന് അറിയിച്ചത്. ജില്ലാ ഭരണകൂടം അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് പ്രവേശനാനുമതി നിഷേധിച്ച സാഹചര്യത്തില്‍ റാലി റദ്ദാക്കിയതായി പിന്നീട് ബി.ജെ.പി അറിയിച്ചു.
ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെഹ്റാംപൂരിലും വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ഖരഗ്പൂരിലുമായി രണ്ട് റാലികളില്‍ ശിവ്്രാജ് സിങ് ചൗഹാന് പങ്കെടുക്കുമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഖരക്പൂരിലെ റാലിക്കു ശേഷം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് മുര്‍ഷിദാബാദ് ജില്ലയിലേക്ക് പോകാനായി ഹെലികോപ്റ്ററില്‍ പോയെങ്കിലും ജില്ലാ ഭരണകൂടം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ചു പോകേണ്ടി വന്നു. ഇതേതുടര്‍ന്ന് റാലി റദ്ദാക്കിയതായി ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നടത്തുന്നത് രാഷ്ട്രീയ കുടിപ്പകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സയാന്തന്‍ ബസു പറഞ്ഞു. നേതാക്കളെത്തുന്ന ഹെലികോപ്റ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാലും ബി.ജെ.പിയുടെ റാലികള്‍ തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."