ADVERTISEMENT
HOME
DETAILS

സുപ്രിംകോടതി രാജ്യത്തെ അസ്വസ്ഥതയിലേക്ക് തള്ളിവിടുന്നു: വി.എം സുധീരന്‍

ADVERTISEMENT
  
backup
April 29 2018 | 19:04 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85

 

കോഴിക്കോട്: സൗഹാര്‍ദം നിലനിര്‍ത്തേണ്ട സുപ്രിംകോടതി രാജ്യത്തെ അസ്വസ്ഥതയിലേക്ക് തള്ളിവിടുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ജസ്റ്റിസ് ലോയയുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ടു സത്യം മറച്ചുവയ്ക്കാന്‍ സുപ്രിംകോടതി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍ എം.കെ.സി അബുഹാജി സ്മരാക അവാര്‍ഡ് സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സുധീരന്‍.
ജനാധിപത്യ ഭാരതം ഫാസിസത്തില്‍ അമരുകയാണ്. മാധ്യമ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ വരെ ശ്രമം നടക്കുന്നു. ജുഡിഷ്യറി ഔന്നത്യത്തില്‍ നിന്നും മാറി സഞ്ചരിക്കുകയാണ്. മദ്യഷാപ്പുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിംകോടതി സ്വന്തം വിധിയെ തന്നെ അട്ടിമറിക്കുകയാണ്. ഇഷ്ടമില്ലാത്തവരെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണുള്ളതെന്നും സുധീരന്‍ പറഞ്ഞു.
അവാര്‍ഡ് ജേതാവായ എ. സജീവന്‍ ഏതു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകനാണെന്നും രാഷ്ട്രീയമായി നിഷ്പക്ഷ അഭിപ്രായം പറയുന്ന സജീവന്റെ എഴുത്ത് കരുത്തും ജാഗ്രതയുമുള്ളതാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അല്‍ഹിന്ദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ടി. ഹാരിസിനു വേണ്ടി എം.പി.എം മുബഷിര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി അധ്യക്ഷനായി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.
സ്മാരക ബുള്ളറ്റിന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എം.വി കുഞ്ഞാമുവിന് നല്‍കി പ്രകാശനം ചെയ്തു.സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി മംഗളപത്രം നല്‍കി. മുസ്തഫ ചെറേക്കാട് മുഖ്യാതിഥിക്ക് ഉപഹാരം സമ്മാനിച്ചു. ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, കെ.വി കുഞ്ഞമ്മദ് കോയ, എന്‍ജിനീയര്‍ പി. മമ്മദ് കോയ, കെ. അബൂബക്കര്‍, പി.കെ മുഹമ്മദ്, സി.പി കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സ്മാരക സമിതി ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി.പി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  a few seconds ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  13 minutes ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  17 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  29 minutes ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  an hour ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  an hour ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  an hour ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  an hour ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 hours ago