HOME
DETAILS

രാജസ്ഥാനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് ഒന്നാം സ്ഥാനത്ത്

  
backup
April 29 2018 | 19:04 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b1


ജയ്പൂര്‍: ആദ്യം ബാറ്റ് ചെയ്ത് എത്ര സ്‌കോര്‍ നേടിയാലും പ്രതിരോധിക്കാനുള്ള മികവ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആവര്‍ത്തിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തം തട്ടകത്തില്‍ 11 റണ്‍സിന്റെ തോല്‍വി സമ്മതിച്ചു. ഐ.പി.എല്‍ പോരാട്ടത്തില്‍ ആറാം വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ നഷ്ടത്തില്‍ 151 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയപ്പോള്‍ രാജസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സില്‍ ഒതുക്കിയാണ് അവര്‍ വിജയം പിടിച്ചത്.
ടോസ് നേടി ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ ഒരിക്കല്‍ കൂടി പരാജയമായപ്പോള്‍ സഹ ഓപണര്‍ അലക്‌സ് ഹെയ്ല്‍സ് തിളങ്ങി. ഹെയ്ല്‍സും വണ്‍ഡൗണായി കളത്തിലെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും ചേര്‍ന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. ടീം സ്‌കോര്‍ 100 കടത്തിയ ശേഷമേ ഈ സഖ്യം പിരിഞ്ഞുള്ളു. ഹെയ്ല്‍സ് 39 പന്തില്‍ 45 റണ്‍സെടുത്തു. പിന്നാലെ വില്ല്യംസനും പവലിയനിലേക്ക് മടങ്ങി.
വില്ല്യംസന്‍ 43 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 63 റണ്‍സടിച്ചെടുത്തു. പിന്നീട് മനീഷ് പാണ്ഡെ 16 റണ്‍സെടുത്ത് പുറത്തായി. അവസാന ഘട്ടങ്ങളില്‍ അധികം റണ്‍സ് കണ്ടെത്താന്‍ ഹൈദരാബാദിന് കഴിഞ്ഞില്ല. രാജസ്ഥാനായി ജോഫ്രെ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികവ് പുലര്‍ത്തി. ഗൗതം രണ്ട് വിക്കറ്റുകള്‍ പിഴുതു.
വിജയം ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ രാഹുല്‍ ത്രിപത്രിയെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ നായകന്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ചേര്‍ന്നതോടെ അവര്‍ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് പോരാട്ടം ഹൈദരാബാദ് ക്യാംപിലേക്ക് നയിച്ചു.
സഞ്ജുവിനെ പുറത്താക്കി സിദ്ധാര്‍ഥ് കൗളാണ് ഈ കൂട്ടുകെട്ടിന് വിരാമമിട്ടത്. മൂന്ന് ഫോറും ഒരു സിക്‌സും സഹിതം സഞ്ജു 30 പന്തില്‍ 40 റണ്‍സെടുത്തു. സഞ്ജു പുറത്തായതിന് പിന്നാലെ രാജസ്ഥാന് തുടരെ വിക്കറ്റുകളും നഷ്ടമായി.
പിന്നീടെത്തിയ ബെന്‍ സ്റ്റോക്‌സും, ജോസ് ബട്‌ലറും ഒന്നും അവസരത്തിനൊത്തുയരാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. ജയത്തിലേക്ക് 11 റണ്‍സ് അവശേഷിക്കേ രാജസ്ഥാന്റെ പോരാട്ടം അവസാനിക്കുമ്പോള്‍ ഓപണറായി ഇറങ്ങിയ രഹാനെ 53 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹൈദരാബാദിനായി സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ, മലയാളി താരം ബേസില്‍ തമ്പി, റാഷിദ് ഖാന്‍, യൂസുഫ് പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. കെയ്ന്‍ വില്ല്യംസനാണ് കളിയിലെ കേമന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago