ലോക്ഡൗണ്‍: കടകളുടെ പ്രവര്‍ത്തനസമയത്തില്‍ ആശയക്കുഴപ്പം; മുഖ്യമന്ത്രി പറഞ്ഞത് 7 മുതലെന്ന്, ഉത്തരവില്‍ 11 മുതല്‍ 5 വരെ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണുമായി ബന്ധപ്പെട്ട സമയക്രമത്തില്‍ ആശയക്കുഴപ്പം. അവശ്യസാധനങ്ങളുടെ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉയര്‍ന്നിരിക്കുന്നത്.
കടകള്‍ തുറക്കുന്നത് കാസര്‍കോട് ഒഴികെ 7 മുതല്‍ 5 വരെയെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ഇതിനു പിന്നാലെ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ രാവിലെ 11 മണി മുതല്‍ 5 മണിവരെയാണ് സമയം പറയുന്നത്.
ഈ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 11 മണിക്കു മാത്രമേ കടകള്‍ തുറക്കാവൂ. എന്നാല്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കടകള്‍ തുറക്കുന്നതിന്റെ സമയം മാറ്റുന്നത് സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി അന്തിമതീരുമാനം എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."