HOME
DETAILS
MAL
സൈക്കിള്‍ റാലിക്ക് സ്വീകരണം നല്കി
backup
April 30 2018 | 02:04 AM
കക്കട്ടില്‍: ലോകമെമ്പാടും ഏപ്രില്‍ മാസം ഓട്ടിസം അവബോധ മാസമായി ആചരിക്കുമ്പോള്‍ കുന്നുമ്മല്‍ ബി.ആര്.സിയുടെ നേതൃത്വത്തില്‍ വടകര റൈഡേഴ്സുമായി കൈകോര്‍ത്ത് വടകര മുതല്‍ കക്കട്ട് വരെയും കക്കട്ട് മുതല്‍ വടകര വരെയും ഓട്ടിസം ബോധവല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
50 കി.മീറ്റര്‍ റാലിയില്‍ 15 പേര് പങ്കുചേരുകയും ഓട്ടിസത്തെക്കുറിച്ചുള്ള ബോധവല്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സജീഷ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. യാത്രാ സംഘത്തിന് കക്കട്ടില്‍ സ്നേഹ പാലിയേറ്റീവ് സ്വീകരണം നല്കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്, അബ്ദുറഹ്മാന് ഹാജി, സി.കെ ഖാസിം, സി. സൂപ്പി, പി.കെ ഋഷീദ്, ഫൈസല്‍, അന്‍ഫാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."