HOME
DETAILS
MAL
മുതുകുളം സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷ പദവിയിലേക്ക്
backup
March 09 2017 | 19:03 PM
ആലപ്പുഴ: മുതുകുളം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷ പദവിയിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഭക്ഷ്യസുരക്ഷ വിളമ്പരറാലി പഞ്ചായത്ത് പ്രസിഡണ്ട് സുജിത് ലാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ഡീ സുജാതയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹരിപ്പാട് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷ ഓഫിസര്‍ യാസിറ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ സമിതി ചെയര്മാന് എം സുകുമാരന്‍, വികസന സമതി ചെയര്മാന് രാമചന്ദ്രന്, ക്ഷേമസമതി അധ്യക്ഷ കെ മീര ബായി തുടങ്ങിയവര്‍ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ജി ജയശ്രീ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ് അന്‍സാരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."