അസീമിന് സഹായം തേടി മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്
തിരുവനന്തപുരം: ജന്മനാ ഇരുകൈകളുമില്ലാത്ത കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ 12 വയസുകാരന് മുഹമ്മദ് അസീം പഠിക്കുന്ന വെളിമണ്ണ സര്‍ക്കാര്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.
അസീം എല്‍.പി സ്കൂളിലെ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സ്കൂള്‍ യു.പി ആക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ യു.പി വിദ്യാഭ്യാസം കഴിഞ്ഞെങ്കിലും അസീമിന്റെ തുടര്‍പഠനം അസാധ്യമായിരിക്കുകയാണ്.
ഹൈസ്കൂളായി ഉയര്‍ത്തണമെന്ന ആവശ്യവുമായി അധികൃതരുടെ പിറകെ നടന്ന അസീമിന് ഇപ്പോള്‍തന്നെ ഒരുവര്‍ഷം നഷ്ടമായി.
മനുഷ്യാവകാശ കമ്മിഷനും, ഹൈക്കോടതിയും അസീമിന്റെ അപേക്ഷ പരിഗണിച്ച് അനുകൂലമായ ഉത്തരവ് നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."