HOME
DETAILS

സദാചാര ഗുണ്ടായിസം തഴച്ചു വളരുന്നത് പൊലിസിന്റെ തണലില്‍: കെ.സി

  
backup
March 09 2017 | 19:03 PM

%e0%b4%b8%e0%b4%a6%e0%b4%be%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%a4%e0%b4%b4%e0%b4%9a%e0%b5%8d%e0%b4%9a


ആലപ്പുഴ: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം തഴച്ചു വളരുന്നത് പൊലിസിന്റെ തണലിലാണെന്ന് കെ.സി വേണുഗോപാല്‍ എം.പി കുറ്റപ്പെടുത്തി.
ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത തരത്തിലുള്ള കാടത്തമാണ് കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവില്‍ ശിവസേന കാട്ടിയത്.
പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ശിവസേനയുടെ പേരിലെത്തിയ ഗുണ്ടകള്‍ അക്രമിക്കുമ്പോള്‍ പൊലിസ് കൈയ്യുംകെട്ടി നോക്കി നിന്നത് സമൂഹത്തില്‍ അരാജകത്വം പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള പ്രോത്സാഹനംകൂടിയാണെന്നും എം.പി പറഞ്ഞു.
സംസ്ഥാനത്ത് പൊലിസ് സമ്പൂര്‍ണ പരാജയമാണെന്ന് ഈ സംഭവത്തിലൂടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
ഇത്തരം സദാചാര അതിക്രമങ്ങള്‍ നടത്തുന്നതിന് ശിവസേനയും ശ്രീരാമസേനയും പോലെയുള്ള സംഘടനകള്‍ക്കൊപ്പം തന്നെയാണ് സി പി എമ്മിന്റെയും സ്ഥാനം.
യൂണിവേഴ്‌സിറ്റി കോളേജിലടക്കം ഭരണത്തിന്റെ തണലില്‍ എസ് .എഫ്.ഐ അടക്കമുള്ള ഇടതു സംഘടനകള്‍ നടത്തിയ സദാചാര പോലീസിങ്ങാണ് ഇത്തരം ഗുണ്ടായിസത്തിന് സര്‍ക്കാര്‍ അനുകൂലമാണെന്ന ധാരണ പരത്തിയത്.
ദിവസംതോറും നിരവധി സ്ത്രീപീഡന കേസുകളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഒരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ലെന്നും അതേസമയം സ്ത്രീകള്‍ക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങളെ പോലീസ് മൗനം പാലിച്ച് പിന്തുണയ്ക്കുകയാണെന്നും എം.പി പറഞ്ഞു.
മറൈന്‍ ഡ്രൈവില്‍ പെണ്‍കുട്ടികളെ ആക്രമിച്ചവരെ മുഴുവന്‍ അറസ്റ്റു ചെയ്യണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago