HOME
DETAILS

ദേശീയപാത 966: കല്‍മണ്ഡപം-ചന്ദ്രനഗര്‍ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  
backup
June 19 2016 | 18:06 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-966-%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%aa%e0%b4%82-%e0%b4%9a%e0%b4%a8%e0%b5%8d

പുതുശ്ശേരി: ദേശീയ, സംസ്ഥാനപാതകള്‍ കടന്നുപോകുന്ന കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് ഇനിയും ശമനമായില്ല. ദേശീയപാത 966 തുടങ്ങുന്ന ചന്ദ്രനഗറില്‍ അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും പരിഹരിക്കാന്‍ കഴിയാതെ നട്ടംതിരിയുകയാണ് അധികൃതര്‍.
കൊച്ചി-സേലം ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തുനിന്നും കോയമ്പത്തൂരിലേക്കും കോയമ്പത്തൂര്‍ ഭാഗത്തുനിന്നും കൊച്ചിഭാഗത്തേക്കും വരുന്ന ചരക്കുവാഹനങ്ങളും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങളും ഒലവക്കോട് ഭാഗത്തുനിന്ന് കോഴിക്കോട് ബൈപ്പാസ്‌വപ്പ്യുള്ള വാഹനങ്ങളും കടന്നുപോകുന്ന പ്രധാന പാതയാണ് കല്‍മണ്ഡപം-ചന്ദ്രനഗര്‍ പാത. കല്‍മണ്ഡപത്തുനിന്ന് ചന്ദ്രനഗറിലേക്ക് 200 മീറ്റര്‍ ദൂരം മാത്രമാണെന്നിരിക്കെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും പലപ്പോഴും 10 മിനിറ്റിലധികം സമയമെടുക്കേണ്ടിവരും വാഹനങ്ങള്‍ക്ക്.
ഭാരതമാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പാര്‍വതി കല്യാണമണ്ഡപവും ചന്ദ്രനഗറിലാണെന്നതിനാല്‍ സ്‌കൂളിന്റെ അധ്യായന സമയങ്ങളിലും കല്യാണ മണ്ഡപത്തില്‍ പരിപാടികള്‍ നടക്കുമ്പോഴും ഇവിടെങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പലപ്പോഴും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലിസുകാര്‍ക്ക് പാടുപെടേണ്ടിവരുന്നു. സ്‌കൂള്‍ തുറന്നതോടെ രാവിലെ എട്ടര മുതല്‍ പത്തുവരെയും വൈകീട്ട് മൂന്നുമുതല്‍ നാലരവരെയും സ്‌കൂള്‍ വാഹനങ്ങളുടെ തിരക്കുള്ളതിനാല്‍ ഗതാഗതക്കുരക്ക് രൂക്ഷമാണെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്. ഞായറാഴ്ചകളില്‍ മറ്റും മണ്ഡപത്തില്‍ കല്യാണമോ മറ്റുപരിപാടികളോ നടക്കുന്നുണ്ടെങ്കിലും സ്ഥിതി ഇതുതന്നെ.
വാളയാര്‍ - വടക്കാഞ്ചേരി പാത നാലുവരിയാക്കിയതോടെ ഈ ഭാഗത്ത് അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. കോയമ്പത്തരിലേയും തൃശൂരിലേയും സ്വാകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകളും പലപ്പോഴും ഇത്തരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ അത്യാസന്നനിലയിലുള്ള രോഗികളുടെ ജീവന്‍വരെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
പലപ്പോഴും വളരെ പപ്രയാസപ്പെട്ടാണ് ആംബുലന്‍സുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതെന്നാണറിയുന്നത്. ഇവിടെ വാഹന ഗതാഗതം വണ്‍വേ ആയതാണ് പ്രശ്‌നം രൂക്ഷമാകുന്നത്. കോഴിക്കോട് ഭാഗത്തുനിന്നും കല്‍മണ്ഡപം ബൈപ്പാസ് ജങ്ഷനില്‍ എത്തുന്ന വാഹനങ്ങള്‍ എതിര്‍ഭാഗത്തുള്ള കരിങ്കരപ്പുള്ളി കനാല്‍ റോഡ് വഴി തൃശൂര്‍ ബൈപ്പാസിലേക്ക് കടത്തിവിട്ടാല്‍ കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ തിരക്ക് ഒരുപരിധിവരെ ഒഴിവാക്കാനാവും.
ഇത്തരത്തില്‍ കോഴിക്കോട് ബൈപ്പാസ്‌വഴി വരുന്ന വാഹനങ്ങള്‍ക്ക് കനാല്‍വഴി ദേശീയപാതയിലേക്ക് പ്രവേശിച്ച് തൃശൂര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയില്ല. ഇതിനിടെ ക്രമീകരണങ്ങള്‍ നടത്താനും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
ഇവിടെ സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിക്കാനും ഇതുവരെ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കല്‍മണ്ഡപം ബൈപ്പാസ് ജങ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതും വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോയമ്പത്തൂര്‍-തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പ്രധാന ബൈപ്പാസിന്റെ പ്രവേശനകവാടമായ കല്‍മണ്ഡപം ജങ്ഷനില്‍ അപകടസാധ്യതയേറെയാണ്.
നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടും ഇവിടെ മതിയായ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ വൈമനസ്യം കാണിക്കുകയാണ്. അന്തര്‍സംസ്ഥാന സര്‍ക്കാര്‍ - സ്വകാര്യ ബസുകളും നിരവധി ചരക്കുവാഹനങ്ങളും സ്വകാര്യവാഹനങ്ങളും കടന്നുപോകുന്ന പ്രധാനപാതയായ കല്‍മണ്ഡപം - ചന്ദ്രനഗര്‍ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago