പെന്‍ഷനേഴ്സ് യൂനിയന്‍ വാര്‍ഷിക പൊതുയോഗം
വൈക്കം: കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്റെ രജതജൂബിലയോടനുബന്ധിച്ച് വൈക്കം ടൗണിന്റെ 25-ാമത് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും വൈക്കം വ്യാപാരഭവനില്‍ നടത്തി.
ടൗണ്‍ പ്രസിഡന്റ് ജി. മോഹന്‍കുമാറിന്റെ അധ്യക്ഷനായിരുന്ന യോഗം കോട്ടയം ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആര് ചന്ദ്രശേഖരന് നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എ.എന്‍ കരുണാകരന് നായര്‍ കണക്കും അവതരിപ്പിച്ചു.
ജില്ലിാ ജോയിന്റ് സെക്രട്ടറി എ. ശിവന്‍കുട്ടി, സി.എന്‍ രഘുനാഥന് നായര്‍, എം.ജി സോമനാഥ്, പി.കെ ഓമന, പി.കെ സുകുമാരന്‍ നായര്‍, ടി.കെ തങ്കപ്പന്, പി. വിജയലക്ഷ്മി, എ.വി പുരുഷോത്തമന് സംസാരിച്ചു. സി.കെ രാമാനുജന് നായര്‍ വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പില്‍ ടൗണ്‍ പ്രസിഡന്റായി ജി. മോഹന്‍കുമാറിനെയും, സെക്രട്ടറിയായി ടി.ആര് ചന്ദ്രശേഖരന് നായരെയും വീണ്ടും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."