കാസര്‍കോട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ക്ക് സ്ഥലം കïെത്തണം: എം.എല്‍.എമാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എം.എല്‍.എമാരുമായി മുഖ്യമന്ത്രി ഓഡിയോ കോണ്‍ഫറന്‍സ് നടത്തി. കാസര്‍കോട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തയാറാക്കാന്‍ പറ്റിയ കെട്ടിടങ്ങള്‍ കണ്ടെത്തണമെന്ന് എം.എല്‍.മാരോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ പ്രാദേശികമായി കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിനുണ്ടോയെന്ന് കച്ചവടക്കാരുമായി ബന്ധപ്പെട്ട് കണ്ടെത്താനും എം.എല്‍.എമാരോട് നിര്‍ദേശിച്ചു. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കൗണ്‍സലിങ് നല്‍കുന്നതിന് പറ്റിയ ആളുകളെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കണ്ടെത്തണം.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ബാത്ത് അറ്റാച്ച്ഡ് മുറിയില്‍ ഒറ്റയ്ക്ക് കഴിയണം. ആവശ്യമായ സൗകര്യം വീടുകളിലില്ലാത്തവര്‍ പൊതു ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറണം. എം.എല്‍.എമാര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നടത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. വിവിധതരം വിഷമം അനുഭവിക്കുന്നവര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാന്‍ എന്നിവരെല്ലാം ഒരു പഞ്ചായത്തില്‍ എത്രപേരുണ്ടെന്ന് തിട്ടപ്പെടുത്തണം. നിത്യവൃത്തിക്ക് വഴിയില്ലാത്തവരുണ്ടെങ്കില് സന്നദ്ധപ്രവര്‍ത്തകരും വാര്‍ഡ്തല സമിതിയും കണ്ടെത്തി സഹായം എത്തിക്കണമെന്നും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."