പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും. കാറഡുക്കയിലെ പി. ചന്ദ്രശേഖരനെ (32) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.കാറഡുക്ക സ്വദേശിനിയായ 17കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പോക്സോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. 2012 മാര്‍ച്ച് ഏഴിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. തയ്യല്‍ പരിശീലനത്തിന് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ റോഡില്‍ പതിയിരുന്ന് പ്രതി അക്രമിക്കുകയായിരുന്നു.
ഫുട്ബോള്‍ പരിശീലനത്തിന് തുടക്കം
പരപ്പ: മലയോര മേഖലയില്‍ ഫുട്ബോള്‍ താരങ്ങളെ വളര്‍ത്താനായി ടി4 തുമ്പ നടത്തുന്ന അവധിക്കാല ഫുട്ബോള്‍ പരിശീലനത്തിന് തുടക്കം. പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ പരിശീലന ക്യാംപ് നടക്കുന്നത്. 25 കുട്ടികളാണ് ക്യാംപിലുള്ളത്. കായികക്ഷമത, ബോള്‍ കണ്ട്രോള്, പാസിങ്, ഷൂങ്ങ്, ഗോള്‍ കീപ്പിങ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.
ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ രാവിലെ ആറുമുതല്‍ എട്ടുവരെയാണ് പരിശീലനം നല്‍കുന്നത്. മുന്‍ കണ്ണൂര്‍ സര്‍വകലാശാലാ ക്യാപ്റ്റനും മഹാരാഷ്ട്ര നാവാപൂരിലെ ഡി.ജി.എ.എം പബ്ലിക് സ്കൂളിലെ കായികാധ്യാപകനുമായ ബാബു പരപ്പയാണ് പരിശീലകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."