HOME
DETAILS

ചന്തേര അടിപ്പാത ഗതാഗതയോഗ്യമാക്കാന്‍ നാട്ടുകാര്‍

  
backup
April 30, 2018 | 2:40 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%af%e0%b5%8b%e0%b4%97


ചെറുവത്തൂര്‍: സ്വപ്ന സാഫല്യമായി നിര്‍മിച്ച അടിപ്പാത ഗതാഗതയോഗ്യമാക്കാന്‍ ജനകീയ ശ്രമം. പടിഞ്ഞാറേക്കര നിവാസികളാണ് കോടികള്‍ ഉപയോഗിച്ച് നിര്‍മിക്കുകയും വെള്ളക്കെട്ട് മൂലം ഉപയോഗ ശൂന്യമായി മാറുകയും ചെയ്ത ചന്തേര അടിപ്പാത ഗതാഗതയോഗ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്. ചന്തേര പടിഞ്ഞാറെക്കര നവോദയ വായനശാലയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്.
പിലിക്കോട്, പടന്ന പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചന്തേര ട്രെയിന്‍ ഹാള്‍ട്ടിന് സമീപം നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അടിപ്പാത നിര്‍മിച്ചത്. എന്നാല്‍ ഇവിടെ ഉറവ വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ അടിപ്പാത ഉപയോഗശൂന്യമാവുകയും ചെയ്തു. ഇതിനിടയില്‍ അനുയോജ്യമല്ലാത്ത സ്ഥലത്ത് നിര്‍ബന്ധപൂര്‍വം അടിപ്പാത നിര്‍മിച്ചതാണ് പരാജയകാരണമെന്ന് പി. കരുണാകരന്‍ എം.പി തുറന്നു പറയുകയും ചെയ്തു. ഇതോടെയാണ് അടിപ്പാത വിഷയം സജീവ ചര്‍ച്ചയായതും അവസാന ശ്രമമെന്ന നിലയില്‍ ജനങ്ങള്‍ രംഗത്തിറങ്ങിയതും.
ഇതിന്റെ ഭാഗമായി അടിപ്പാതയില്‍ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവന്‍ മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച് ചെളി നീക്കം ചെയ്തു. മഴക്കാലം ആരംഭിക്കുന്നതു വരെ ബൈക്ക്, ഓട്ടോറിക്ഷ എന്നിവ കടന്നു പോകാനുള്ള സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ശുചീകരണ പ്രവൃത്തികള്‍ക്ക് കെ.ടി ശിവദാസന്‍, വി. മാധവി, രാകേഷ് പയങ്ങപ്പാടന്‍, സി.വി രവി നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  3 days ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  3 days ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  3 days ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  3 days ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  3 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  3 days ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  3 days ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

Kerala
  •  3 days ago
No Image

അവൻ സച്ചിനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago