വേറിട്ട പരിശീലന പദ്ധതിയുമായി കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
ബാലുശ്ശേരി: നല്ല അച്ഛന്‍ നല്ല അമ്മ നല്ല കുടുംബം എന്ന സന്ദേശവുമായി കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമിട്ട 'താങ്ങും തണലും' പദ്ധതി മാതൃകയാകുന്നു.
മികച്ച രക്ഷാകര്‍തൃത്വം ഉറപ്പാക്കുന്നതിന് ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളില്‍ വര്‍ഷാരംഭത്തില്‍ തുടക്കമിട്ട പദ്ധതി രണ്ടാം ഘട്ടത്തിലാണ്. 40 പേരുടെ ബാച്ചുകളായി മുഴുവന്‍ ദിവസ ശില്‍പശാലകളാണ് രക്ഷിതാക്കള്‍ക്ക് നല്‍കുന്നത്. ഉദ്ഘാടനച്ചടങ്ങു മുതല്‍ പൂര്‍ണമായും പങ്കാളിത്ത പഠന പ്രവര്‍ത്തനമെന്ന സവിശേഷത താങ്ങും തണലും പരിശീലനത്തെ വ്യത്യസ്തമാക്കുന്നു.
പദ്ധതിയുടെ സവിശേഷത വിലയിരുത്തിയ എസ്.സി.ഇ.ആര്‍.ടി പദ്ധതിയെ ഡോക്യുമെന്റേഷന് തെരഞ്ഞെടുക്കുകയുണ്ടായി. ഉദ്ഘാടകനേയും ആശംസകരേയുമെല്ലാം പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തുന്നത്. ചെക് ലിസ്റ്റിന്റെ സഹായത്തോടെ നടക്കുന്ന പാനല്‍ ചര്‍ച്ചകള്‍ നയിക്കുന്നതും രക്ഷിതാക്കള്‍ തന്നെ.. പ്രവൃത്തി ദിനങ്ങളിലും അവധി ദിനങ്ങളിലുമായി പ്രത്യേക ബാച്ചുകള്‍ക്കുള്ള പരിശീലനം തുടരുകയാണ്. സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസുകള്‍ നയിക്കുന്നത്. പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ എസ്.വി നിഷ, ഓണില്‍ രവീന്ദ്രന്‍, ടി. രവീന്ദ്രനാഥ്, എം. റംഷാദ്, എന്‍.കെ ബാലന്‍, കെ.ടി രാധിക, പി. പ്രസീജ, കെ.സി രാജന്‍, എം.കെ യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."