ആരോഗ്യ ഇന്‍ഷുറന്‍സ് 60 നു മേല്‍ പ്രായമുള്ളവര്‍ക്ക് 30000 രൂപയുടെ അധിക സഹായം
കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി -ആര്‍.എസ്.ബി. വൈ ചിസ്- എസ് ചിസ് പദ്ധതിയില്‍ അംഗത്വമുള്ള 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 30,000 രൂപയുടെ വീതം അധിക ചികിത്സാ സഹായം ലഭിക്കും.
പദ്ധതിക്ക് കീഴില്‍ നിലവില്‍ ഒരു കുടുംബത്തിന് പരമാവധി ലഭിച്ചിരുന്ന സഹായം 30,000 രൂപയായിരുന്നു. ഇതു കൂടാതെ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 70,000 രൂപയുടെ ധനസഹായം കൂടി അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് ഏപ്രില്‍ ഒന്നു മുതല്‍ കുടുംബത്തിലെ 60 തികഞ്ഞ ഓരോ അംഗത്തിനും ആവശ്യമെങ്കില്‍ 30,000 രൂപയുടെ വീതം അധിക ചികിത്സാ ധനസഹായം ഉറപ്പുവരുത്തുംവിധം പദ്ധതി സര്‍ക്കാര്‍ പരിഷ്‌ക്കരിച്ചിട്ടുള്ളത്.
പദ്ധതിയുടെ രജിസ്‌ട്രേഷനും നടത്തിപ്പും സംബന്ധിച്ച നടപടിക്രമങ്ങള്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
ആകെ 1,89,982 കുടുംബങ്ങളാണ് നിലവില്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുതുതായി 29,938 കുടുംബങ്ങള്‍ കൂടി രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് കീഴിലുള്ള അംഗത്വ കാര്‍ഡ് പുതുക്കുന്നതിനും പുതിയ കാര്‍ഡുകളുടെ വിതരണത്തിനും പഞ്ചായത്ത്-നഗരസഭാതലത്തില്‍ സ്ഥിരമായ കേന്ദ്രങ്ങള്‍ തുറക്കാനും കൂടുതല്‍ ദിവസങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാനും യോഗം തീരുമാനിച്ചു.
റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനെയാണ് അടുത്തവര്‍ഷം ജില്ലയില്‍ പദ്ധതി നടപ്പാക്കുക. നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിക്ക് കീഴില്‍ 38,946 ക്ലെയിമുകള്‍ തീര്‍പ്പാക്കിയതില്‍ 17.76 കോടി രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചു.
ആകെ 10.56 കോടി രൂപയുടെ പ്രീമിയമാണ് ഈ ഇനത്തില്‍ അടച്ചത്. ഗുരുതര രോഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ചിസ്-പ്ലസ് പദ്ധതിയിലൂടെ 5.04 കോടി രൂപയുടെ ധനസഹായമാണ് നടപ്പുവര്‍ഷം ജില്ലയില്‍ വിതരണം ചെയ്തത്. ആകെ 5771 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."