HOME
DETAILS
MAL
വാങ്ങാന്‍ ആളില്ല; കൊല്ലത്ത് ചെമ്മീന്‍ കടലില്‍ തട്ടി
backup
March 25 2020 | 04:03 AM
കൊല്ലം: കൊവിഡ് വ്യാപനഭീതി കാരണം വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കൊല്ലത്ത് പിടിച്ചെടുത്ത ചെമ്മീന്‍ കടലില്‍ ഉപേക്ഷിച്ചു. ഇന്നലെ ഉച്ചയോടെയാണ് തുറമുഖത്ത് ബോട്ടുകള്‍ ചെമ്മീന്‍ കടലിലേക്ക് തന്നെ തട്ടിയത്. ഭീതി ഒഴിയുംവരെ സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകില്ലെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിപണനസാധ്യത ഇല്ലാതായത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലെ മത്സ്യലേലവും തിരക്കും ഒഴിവാക്കാന്‍ ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം ചില നടപടികള്‍ കൈക്കൊണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."