നെടുമ്പാശേരി വിമാനത്താവളം ഇന്ന് മുതല്‍ നിശ്ചലമാകും
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് മുതല്‍ നിശ്ചലമാകും. കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ എല്ലാ യാത്രാവിമാനങ്ങളും നിര്‍ത്തലാക്കിയതോടെയാണ് വിമാനത്താവളവും പരിസരവും വിജനമാകുന്നത്.
അന്താരാഷ്ട്ര സര്‍വിസുകള്‍ കഴിഞ്ഞ ഞായറാഴ്ചയോടെ തന്നെ നിര്‍ത്തിയിരുന്നു. വൈറസ് ബാധ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വിസുകള്‍ക്ക് ഇന്നലെ മുതല്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി 10.30ന് മുംബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനമാണ് യാത്രക്കാരുമായി അവസാനമായി നെടുമ്പാശേരിയിലെത്തിയത്. 2018ലെ മഹാപ്രളയത്തെ പോലും അതിജീവിച്ച സിയാല്‍ ഇത്തവണ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. വിമാനത്താവളം സജീവമായിരുന്നപ്പോള്‍ ദിനംപ്രതി 30000ത്തോളം യാത്രക്കാരും അവരെ യാത്രയയക്കാനും സ്വീകരിക്കാനുമായി എത്തുന്നവരെയുംകൊണ്ട് വിമാനത്താവളം സജീവമായിരുന്നു. എന്നാല്‍, കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ യാത്രക്കാരുടെ ഗണ്യമായ കുറവാണ് വിമാനത്താവളത്തില്‍ അനുഭവപ്പെട്ടിരുന്നത്. ഈ മാസം 31 വരെയാണ് വിമാന സര്‍വിസ് നിര്‍ത്തിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."