ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടിയെന്ന് രിഹായി മഞ്ച്
ലഖ്നൗ: അവസാനഘട്ട തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂല തരംഗമുണ്ടാക്കുന്നതിനുവേണ്ടിയാണ് ഏറ്റുമുട്ടലുണ്ടാക്കിയതെന്ന് ആരോപണം. ഭീകരാക്രമണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളില്‍ ഭീതി വര്‍ധിപ്പിച്ച് നേട്ടം കൊയ്യുകയെന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് രിഹായി മഞ്ച് എന്ന സംഘടന ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണ് ഇതിന് പിന്നിലുണ്ടായത്. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചതെന്നാണ് പൊലിസ് അറിയിച്ചത്.
രാഷ്ട്രീയ നേട്ടങ്ങള്ക്കുവേണ്ടിയുണ്ടാക്കിയ ഈ നാടകത്തിന് പിന്നില്‍ ഒരുപാട് കള്ളത്തരങ്ങളുണ്ടെന്നും ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും രിഹായി മഞ്ച് ജന.സെക്രട്ടറി രാജിവ് യാദവ് പറഞ്ഞു.
മുസ്്ലിം യുവാക്കള്‍ തെറ്റായ രീതിയിലേക്ക് പോകുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയമായി ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്താകമാനം അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതും ഇതാണ്.
ഇതിനായി തെറ്റായ രീതിയില്‍ യുവാക്കളെ അറസ്റ്റ് ചെയ്യുകയുമാണ്. 2008ല്‍ ബട്ല ഹൗസ് ഏറ്റുമുട്ടലും ബി.ജെ.പിയുടെ നിലനില്പിന് വേണ്ടിയുള്ളതായിരുന്നുവെന്നും രിഹായി മഞ്ച് ആരോപിക്കുന്നു.
മധ്യപ്രദേശില്‍ ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്ഫോടനമുണ്ടായതും ആസൂത്രിതമായിരുന്നു.
ഒരു കംപാര്‍ട്ടുമെന്റില്‍ ട്യൂബ് ലൈറ്റ് പൊട്ടിയതാണ് സ്ഫോടനമായി വ്യാഖ്യാനിച്ചതെന്നും ഇക്കാര്യം സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ വ്യക്തമാണെന്നും രാജിവ് യാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."