HOME
DETAILS
MAL
സമസ്ത പൊതു പൊതുപരീക്ഷ മാറ്റിവച്ചു
backup
March 25 2020 | 07:03 AM
കോഴിക്കോട് : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷ മാറ്റിവെച്ചതായി പരീക്ഷ ബോര്‍ഡ് ചെയര്മാന് എം.ടി അബ്ദുല്ല മുസ്ലിയാര് അറിയിച്ചു. അടുത്ത മാസം 3,4,5 തിയ്യതികളില്‍ വിദേശത്തും 4,5,6 തിയ്യതിയില്‍ ഇന്ത്യയിലും നടത്താന്‍ നിശ്ചയിച്ച 5,7,10, പ്ലസ് 2 പൊതുപരീക്ഷകളും 11,12,13 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച ഫാളില ഒന്നാം വര്‍ഷ പരീക്ഷയും മാറ്റവെച്ചതായും ചെയര്മാന് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."