'റോഡ് ഗതാഗതം സുരക്ഷിതമാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം'
വളാഞ്ചേരി: റോഡ് ഗതാഗതം സുരക്ഷിതമാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണന്ന് അതിനായി കൈകോര്‍ക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപെട്ടു. ജില്ലയിലെ സ്ഥിരം അപകടമേഖലയായ ദേശീയപാത വട്ടപ്പാറയില്‍ പൊലിസ് എയിഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ സുരക്ഷ തങ്ങളുടെ കൈയിലാണന്ന ബോധം ഡ്രൈവര്മാര്ക്കുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വട്ടപ്പാറയില്‍ റോഡ് സുരക്ഷക്ക് സ്ഥിരം സംവിധാനം ഒരുക്കുമെന്നും ഇതിന്റ ഭാഗമായി എല്ലാദിവസവും രണ്ട് പൊലിസുകാരെ 24 മണിക്കൂര്‍ എയിഡ് പോസ്റ്റില്‍ നിയമിക്കുമെന്നും മുഖ്യ അതിഥിയായി സംസാരിച്ച ജില്ല പൊലിസ് മേധാവി പ്രതീഷ്കുമാര്‍ പറഞ്ഞു.
റോഡുസുരക്ഷ ലഘുലേഖ വിതരണോദ്ഘാടനവും റോഡ് ആക്സിഡന്റ് ഫോറം വളണ്ടിയര്‍മാര്‍ക്കുള്ള ജാക്കറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.ജില്ല റോഡ് സുരക്ഷ കൗണ്‍സിലിന്റ തീരുമാന പ്രകാരമാണ് എയിഡ് പോസ്റ്റ് നിര്‍മിച്ചത്. സന്നദ്ധ സംഘടനകളുടെയും പൊലിസ് മോട്ടോര്‍വാഹന വകുപ്പിന്റെയും നേത്രുത്വത്തിലാകും എയിഡ് പോസ്റ്റ് പ്രവര്‍ത്തിക്കുക.
നഗരസഭ അധ്യക്ഷ സി.കെ റുഫീന, വൈസ്ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്, സി.ഐ പി. പ്രമോദ്, തിരൂര്‍ ജോയിന്റ് ആര്.ഡി.ഒ ആരിഫ്, എം. ഗോപന്, കെ.എം അബ്ദ, കെ.പി ബാബു ഷെരീഫ്, സഫീന ചെങ്കുണ്ടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."