മെയ് ദിന റാലി
പട്ടാമ്പി: ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന് (എസ്.ഡി.ടി.യു) പട്ടാമ്പിയില്‍ മെയ്ദിന റാലി നടത്തും. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് അഞ്ഞൂറോളം തൊഴിലാളികള്‍ റാലിയില്‍ പങ്കെടുക്കും. പൊതുസമ്മേളനം എ. വാസു ഉദ്ഘാടനം ചെയ്യും. സക്കീര്‍ ഹുസൈന് നെന്മാറ അധ്യക്ഷനാകും. ഷെഹീര്‍ മെയ് ദിന സന്ദേശം നല്‍കും. ബാബു മണി കരുവാരക്കുണ്ട് വിഷയാവതരണം നടത്തും. ഷൗക്കത്ത് കാരക്കുത്ത് പ്രതിജ്ഞ ചൊല്ലും. തൊഴിലാളി വര്‍ഗത്തിന്റെ ഏജന്റുമാരായി ട്രേഡ് യൂനിയനുകള്‍ മാറുകയും സമരം ക്രിമിനല്‍ കുറ്റമാവുകയും അവകാശങ്ങള്‍ ചോദിക്കുന്നത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഭരണകൂട- ട്രേഡ് യൂനിയന്‍ ഭീകരതയാണ് നാം അഭിമുഖീകരിക്കുന്നതെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പോരാട്ട വീര്യം വീണ്ടെടുക്കുന്നതിനാണ് എസ്.ഡി.ടി.യു ശ്രമിക്കുന്നതെന്നുംസക്കീര് ഹുസൈന്, കെ.ടി അലവി മാസ്റ്റര്‍, ഷൗക്കത്ത്, അബ്ദുല്‍ ബാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."