മലപ്പുറം ഫെസ്റ്റ്; ആസ്വാദകരുടെ മനം കവര്‍ന്ന് സൂഫി സംഗീത സദസ്
മലപ്പുറം: പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മലപ്പുറം ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെ സൂഫിസംഗിതജ്ഞരായ ഇമാം മജ്ബൂറും, സമീര്‍ ബിന്‍സിയും ചേര്‍ന്നവതരിപ്പിച്ച സോംഗ് ഓഫ് സോയില്‍ ആന്റ് സൗള്‍ ശ്രദ്ധേയമായി.
കബീര്‍ദാസ്, നിസാമുദ്ദീന്‍ ഔലിയ, അമീര്‍ ഖുസ്രു, ഖാജാ മീര്‍ ദര്‍ഗ്, ജലാലുദ്ദീന്‍ റൂമി, നുസ്രത്ത് ഫത്തേഹ് അലി ഖാന്‍, ഹസ്രത്ത് ഷാന്‍ നിയാസ്, ഇച്ചാ മസ്താന്‍, ഹാജി അബ്ദുറസാഖ് മസ്താന്‍, കെ വി അബ്ദുല്‍ റഹ്മാന്‍ മസ്താന്‍, പി സി കോയ മസ്താന്‍, മമ്മൂഞ്ഞി മുസ്‌ലിയാര്‍, ഇബ്രാഹിം ബാദുഷ ചിഷ്തി ഖാദിരി തുടങ്ങിയ ഉറുദു, പേര്‍ഷ്യന്‍, മലയാളം സൂഫികളുടെയും സൂഫി സംഗീതജ്ഞരുടെയും ഗസലുകളും ഖവാലികളും ആണ് ഇവര്‍ ആലപിച്ചത്.
തബലയില്‍ അക്ബര്‍ അകമ്പടിയായി.മലപ്പുറത്തിന്റെ പാട്ടുവഴികളും ഗായകരും മാപ്പിളപ്പാട്ടിന്റെ ഓരം തേടി പോയപ്പോള്‍ സൂഫി സംഗീതമാണ് സമീറും മജ്ബൂറും തിരഞ്ഞെടുത്തത്.
നാലാം ദിനത്തിലും മലപ്പുറം ഫെസ്റ്റില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഫുഡ് കോര്‍ട്ടിലും, ഐസ് വേള്‍ഡിലും അമ്യൂസ്‌മെന്റ് പാര്‍ക്കിലും, ഡിസ്‌നിലാന്റിലും എല്ലാം അനേകം പേര്‍ സമയം ചെലവഴിച്ചു. ഇന്ന് വൈകീട്ട് 7ന് കളിയും പാട്ടും പട്ടുറുമാല്‍ ഫെയിം യാഷിക് നയിക്കും.ഒപ്പം കലാഭവന്‍ ഷമലും വേദിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."