ഗ്വാട്ടിമാലയില്‍ കുട്ടികളുടെ അഭയകേന്ദ്രത്തില്‍ വന്‍തീപിടിത്തം; 22 പേര് മരിച്ചു
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ വിവിധതരത്തില്‍ പീഡനത്തിനിരയായ കുട്ടികളെ പാര്‍പ്പിച്ച കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 22 പെണ്‍കുട്ടികള്‍ മരിച്ചു. 40ലേറെ കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഗ്വാട്ടിമാല സിറ്റിക്കടുത്തുള്ള കുട്ടികളുടെ അഭയകേന്ദ്രത്തിലാണ് സംഭവം.മാനസികവും അല്ലാത്തതുമായ പീഡനങ്ങള്‍ അനുഭവിക്കുന്ന 18 വയസുവരെയുള്ള കുട്ടികള്‍ക്കായി ഗ്വാട്ടിമാല സിറ്റിയില്‍നിന്ന് 25 കി. മീറ്റര്‍ അകലെയുള്ള സാന്‍ ജോസ് പിനുലയില്‍ സര്‍ക്കാര്‍ നടത്തുന്ന വിര്‍ജന്‍ ഡി അസന്‍ഷന്‍ ഹോമിലാണ് തീപിടിത്തമുണ്ടായത്.
കേന്ദ്രത്തിലെ അന്തേവാസികള്‍ തന്നെയാണ് തീകൊടുത്തതെന്നാണ് നിഗമനം. പരിധിയിലേറെപേരെ പാര്‍പ്പിച്ച ഇവിടെ നിന്ന് രക്ഷപ്പെടാനായി കുട്ടികള്‍ ഏതാനും ദിവസങ്ങളായി ആവശ്യമുയര്ത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി കിടക്കകള്‍ക്ക് തീകൊടുക്കുകയായിരുന്നു.സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."