നിലം ഉഴല്‍ ആരംഭിച്ചു
കുന്നംകുളം: കക്കാട് തിരുത്തിക്കാട് മേഖലയില്‍ ഇരുപതു വര്‍ഷത്തിലേറെയായി തരിശായി കിടക്കുന്ന പാടശേഖരത്തു ജനകീയ കൂട്ടായ്മയില്‍ കൃഷിയിറക്കുന്നതിന്റെ ഭാഗമായി നിലം ഉഴല്‍ ആരംഭിച്ചു. കേരള വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷിയിറക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തില്‍ നിലം ശുചീകരിച്ചിരുന്നു. വഴിയാത്രക്കാരും മറ്റും വയലിലേക്കു വലിച്ചെറഞ്ഞ കുപ്പികളുള്‍പ്പെടേയുള്ള മാലിന്യങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി നിലം ഉഴലിനു കൂടുതല്‍ സൗകര്യമാക്കുകയായിരുന്നു നഗരസഭ.
കൃഷിയിറക്കുന്നതിനും, പരിസരത്തെ തോടും ഇടവഴികളും വൃത്തിയാക്കുന്നതിനുമായി മൂന്നു ലക്ഷം രൂപ നഗരസഭ അനുവദിച്ചിരുന്നു.
നിയോജകമണ്ഡലത്തില്‍ ഇത്തരത്തില്‍ കൃഷിറക്കാത്ത പാടശേഖരങ്ങള്‍ ജനകീയ കൂട്ടായ്മയില്‍ കൃഷിയിറക്കുന്നിതനാവശ്യമായ സഹയവും പിന്തുണയും നല്‍കുമെന്നും മുഴുവന്‍ കൃഷിഭൂമിയിലും കൃഷിയറക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പൊതു ജനപിന്തുണ ഉണ്ടാകണമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
കര്‍ഷക കൂട്ടായ്മക്കു നേതൃത്വം നല്‍കുന്ന പി.ജി ജയപ്രകാശ്, കെ.കെ നൗഫല്‍, ശിവദാസന്‍ മണിയില്‍, ദാസന്‍ കരുമത്തില്‍, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, കൗണ്‍സിലര്‍ കെ.എ അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."