യു-ടേണ്‍ അടിച്ച് ആര്.ബി.ഐ: റിപ്പോ നിരക്ക് കുറച്ചു
ന്യൂഡല്‍ഹി: വാണിജ്യ ബാങ്കുകള്‍ക്ക് ആര്.ബി.ഐ നല്കുന്ന വായ്പയുടെ പലിശ നിരക്ക് (റിപ്പോ) കുറച്ചു. ബേസിസ് പോയിന്റില്‍ 25 പോയിന്റിന്റെ (കാല് ശതമാനം) കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി.
നാണയപ്പെരുപ്പം തീരെ കുറഞ്ഞ സാഹചര്യത്തിലാണ് മൊണേറ്ററി പോളിസി കമ്മിറ്റി (എം.പി.സി) മുന്‍പത്തെ നിലപാട് മാറ്റി പലിശനിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.
റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയും. അതേസമയം, വാണിജ്യ ബാങ്കുകളില്‍ നിന്ന് ആര്.ബി.ഐ വാങ്ങുന്ന വായ്പയ്ക്കുള്ള പലിശ നിരക്കായ റിവേഴ്സ് റിപ്പോ ആറു ശതമാനമായി തുടരും.
സാമ്പത്തിക വളര്‍ച്ചയിലെ കുറവും പലിശ നിരക്ക് കുറക്കാന്‍ ഒരു കാരണമായി. എം.പി.സി അംഗങ്ങള്‍ 4:2 വോട്ടിനാണ് പലിശനിരക്ക് കുറക്കാന്‍ തീരുമാനിച്ചത്. നയം 'ന്യൂട്രല്‍' നിലയിലേക്ക് കൊണ്ടുവരികയും ചെയ്തു.
2017 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് നിരക്ക് കുറയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം 50 ബേസിസ് പോയ്ന്റ് നിരക്ക് വര്‍ധനയാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."