പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് അഴിമതി തുടച്ചു നീക്കും: പി.ടി കുഞ്ഞുമുഹമ്മദ്
വടക്കാഞ്ചേരി: സ്വദേശി കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഴിമതി തുടച്ചു നീക്കുമെന്ന് ബോര്‍ഡ് ചെയര്മാന് പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. ക്ഷേമനിധി ബോര്‍ഡില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നിരുന്ന അഴിമതി തുടച്ചു നീക്കാന്‍ ഭഗീരഥ യജ്ഞം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരള പ്രവാസി സംഘം തെക്കുംകര പഞ്ചായത്ത് കണ്‍വെന്‍ഷനും വടക്കാഞ്ചേരി പ്രവാസി ക്ഷേമ സഹകരണ സംഘം ഷെയര്‍ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചുകൊണ്ടു സംസാരിയ്ക്കുകയായിരുന്നു പി.ടി കുഞ്ഞുമുഹമ്മദ് . എന്‍.എ ജോണ്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ് , എം.കെ ശ്രീജ, സി.വി സുനില്‍കുമാര്‍, ടി.വി സുനില്‍കുമാര്‍, ടി പരമേശ്വരന്, എം.വി അരവിന്ദാക്ഷന്, രവി കൊമ്പത്ത്, കെ.കെ അബൂബക്കര്‍ , എം.കെ ശശിധരന്, കെ. പ്രദീപ് കുമാര്‍, കെ.സി ഫ്രാന്‍സീസ്, ബിനോയ് മോഹന്‍, കെ.ഡി ജൂഡി, പി.എ ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."