തോട്ടം മേഖല നാശത്തിലേക്ക്: എസ്.ടി.യു
പാലപ്പിള്ളി : കേരളത്തിലെ റബര്‍ തോട്ടങ്ങള്‍ നാമാവിശേഷമായി കൊണ്ടിരിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിനു തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരും മനുഷൃാവകാശ പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്നു എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ് .
പാലപ്പിള്ളിയില്‍ ചേര്‍ന്ന സ്വതന്ത്ര തോട്ടം തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പടുത്തി തോട്ടങ്ങളുടെ ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതോടെ തുടര്‍ വിള ഇറക്കി റബ്ബര്‍ തോട്ടം നില നിര്‍ത്തികൊണ്ടു പോകാന്‍ കഴിയാതെ തോട്ടം ഉടമകള്‍ ആശങ്കയിലാണ്.
പഴയ മരങ്ങള്‍ മുറിച്ചു മാറ്റി പുതിയവ വച്ചുപിടിപ്പിക്കാന്‍ കഴിയാതെ വന്നതോടെ നിരവധി പേരുടെ തൊഴില്‍ നഷ്ടമായി.
പുതിയ തൊഴിലവസരങ്ങള്‍ ഒട്ടും ഇല്ലാതായി. തൊഴിലാളികളുടെ താമസ സ്ഥലം പോലും പുതുക്കി പണിയാനോ അറ്റകുറ്റ പണികള്‍ നടത്താനോ കഴിയുന്നില്ല.
ഒരോ ഭാഗങ്ങള്‍ ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ ഇടുങ്ങിയ മുറികളില്‍ ഭീതിയോടെയാണു സ്ത്രീകളും കുട്ടികളുമടങ്ങുന്ന തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്നത്. തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാണ്. ഇതു കണ്ടില്ലെന്നു നടിക്കാനാവില്ല.
തൊഴിലാളികള്‍ക്കെതിരെ മുഖം തിരിച്ചു നില്‍ക്കുന്ന നയമാണു സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ എസ്.ടി.യു പ്രക്ഷോപ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.യു ലത്തീഫ് അധ്യക്ഷനായി. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ അബ്ദുട്ടി ഹാജി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."