പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
അമ്പലപ്പുഴ: കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാതിരുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജയാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇന്നലെ രാജിവെച്ചത്. സി.പി.ഐ ടിക്കറ്റില്‍ നിന്നാണ് ഒമ്പതാം വാര്‍ഡില്‍ നിന്നും രണ്ടാം തവണയും ഇവര്‍ മത്സരിച്ച് പഞ്ചായത്ത് വാര്‍ഡ് പ്രതിനിധിയായി എത്തിയത്.
എന്നാല്‍ 2015ല്‍ നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും പിന്നീടുള്ള രണ്ടര വര്‍ഷക്കാലം സി.പി.ഐക്കുമാണ് എന്ന ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചു കൊണ്ട് ഷീജ എട്ട് മാസം കൂടി പ്രസിഡന്റ് സ്ഥാനം തുടരുകയായിരുന്നു.
ഇതേതുടര്‍ന്ന് സി.പി.എം, സി.പി.ഐക്കിടയില് സ്വരചേര്‍ച്ചയ്ക്ക് ഇടവരുത്തുകയും ഇരു പാര്‍ട്ടികള്‍ക്കിടയിലും ഭിന്നത രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് 4.45 ഓടെ താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു എന്ന് കാണിച്ച് സെക്രട്ടറി വിജിക്ക് കത്ത് നല്‍കിയത്.
രാജികത്ത് സംസ്ഥാന ഇലക്ഷന് കമ്മിണര്‍ക്ക് അയച്ചിട്ടുണ്ടെന്നും പ്രസിഡന്റിന്റെ തല്ക്കാലിക ചുമതല വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കൈമാറിയതായും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."