പ്രളയത്തില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം; അര്‍ഹരായവര്‍ പുറത്താകരുതെന്ന് കലക്ടര്‍
ഹരിപ്പാട്: പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അര്‍ഹരായ ആളുകള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും അര്‍ഹരായവര്‍ ഒഴിവാകുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും കലക്ടര്‍ എസ്. സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി താലൂക്കില്‍ വിളിച്ച് ചേര്‍ത്ത ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. നഗരസഭ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ സെക്രട്ടറിമാര്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും പ്രളയത്തിലകപ്പെട്ട ഒരാള്‍ക്ക് പോലും സഹായങ്ങള്‍ കിട്ടാത്ത അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെരിഫിക്കേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ധനസഹായാനൂക്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന വിവിധ പഞ്ചായത്ത് അധികാരികളോട് അതൃപ്തി പ്രകടിപ്പിക്കുന്നതിനൊപ്പം അവ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നിര്‌ദ്ദേശവും നല്‍കി. രണ്ടാം ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി പ്രവൃത്തി ദിനമാക്കി ഡാറ്റ എന്‍ട്രി, ടാബുലേഷന്‍ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളവര്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിനായി വിദ്യാര്‍ഥികള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. ലഭിച്ച അപേക്ഷകളില്‍ നാശനഷ്ടം കുറവാണെങ്കില്‍ അവ തരംതാഴ്ത്തി ലഭ്യമായ സഹായങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."