വീട്ടില്‍ ഒറ്റയ്ക്കല്ല; കൂട്ടുകൂടാന്‍ ഓണ്‍ലൈനില്‍ പൊലിസ് ഉണ്ട്
തിരുവനന്തപുരം: ലോക്ഡൗണില്‍ ഒറ്റപ്പെട്ടെന്ന തോന്നലുമായിരിക്കുന്നവരെ ആശയങ്ങള്‍ പങ്കുവയ്ക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ക്ഷണിച്ച് കേരളാ പൊലിസ് ഫെയ്‌സ്ബുക്ക് പേജ്.
ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും ഞങ്ങള്‍ കൂടെയുണ്ടെന്നും നാളെയുടെ നല്ലതിനായി നമുക്ക് കുറച്ചു ദിവസം വീട്ടിലിരിക്കാമെന്നും പൊലിസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ മെസഞ്ചറിലൂടെ ആശയസംവാദനത്തിന് ആവശ്യപ്പെട്ടുള്ള പോസ്റ്റിന് താഴെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഹ്വാനങ്ങളും പൊലിസ് നടപടികളിലെ ഗുണദോഷങ്ങളും അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ലോക്ഡൗണ്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുമൊക്കെയായി കമന്റുകളുടെ പ്രവാഹമാണ്.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പൊലിസ് സേനയും നന്നായി സൂക്ഷിക്കണമെന്നും പൊലിസ് സേനയിലാര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ സഹപ്രവര്‍ത്തകരിലേക്കും പൊതുജനങ്ങളിലേക്കും വേഗം എത്തിപ്പെടാനുള്ള സാധ്യതയും മുന്‍കരുതലുകള്‍ എടുക്കാനുള്ള ആഹ്വാനവും കമന്റുകളിലുണ്ട്. ഒടുവില്‍ മറുപടി നല്‍കി തളര്‍ന്നെന്ന ര്‍ഥത്തില്‍ നന്ദനം സിനിമയിലെ ജഗതിയുടെ തളര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും പൊലിസ് കമന്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."