മെട്രോയുടെ ഇ - ഓട്ടോ സര്‍വീസുകള്‍ക്ക് തുടക്കമായി
കൊച്ചി: മെട്രോയുടെ ഫീഡര്‍ സര്‍വീസുകളുടെ ഭാഗമായുള്ള ഇ-ഓട്ടോ സര്‍വീസുകള്‍ക്ക് തുടക്കമായി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കെ.എം.ആര്.എല്‍. എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഇ ഓട്ടോ സര്‍വീസ് ആരംഭിച്ചതുവഴി പരിസ്ഥിതി സൗഹൃദത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് കെ.എം.ആര്.എല്‍ നടത്തിയതെന്നും ഇത് മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
കൈനറ്റിക് ഗ്രീന്‍ വൈസ് പ്രസിഡന്റ് ഹൈദര്‍ അലിഖാന്, ടെക്നോവിയ സി.ഇ.ഒ നിഷാന്ത് രവീന്ദ്രന്, ഐ.ഒ.സി.എല്‍ ഡി.ജി.എം കെ.രഘു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആറു ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള എറണാകുളം ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലാണ് ഓട്ടോറിക്ഷകള്‍ പ്രവര്‍ത്തിക്കുക. സൊസൈറ്റിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക യൂനിഫോമും വിതരണംചെയ്തു.
ടെക്നോവീയ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സൊസൈറ്റിയുടെ സാങ്കേതികപങ്കാളി. ആദ്യഘട്ടത്തില്‍ 16 ഇ-ഓട്ടോകളാണ് ഫീഡര്‍ സര്‍വീസായി പ്രവര്‍ത്തിക്കും. ആലുവ, കളമശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, മഹാരാജാസ് കോളജ് സ്റ്റേഷനുകളില്‍ ഇവ സര്‍വീസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."