HOME
DETAILS
MAL
അതിര്‍ത്തിയിലെ കാട്ടുതീ; മരണം നാലായി
backup
March 26 2020 | 04:03 AM
തൊടുപുഴ: ഇടുക്കി ശാന്തംപാറയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വനപാതയിലൂടെ സഞ്ചരിക്കവെ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാസിങ്കപുരം വെങ്കിടേഷിന്റെ ഭാര്യ മഞ്ചുള (38), ശിവകുമാറിന്റെ ഭാര്യ മഹേശ്വരി (36) എന്നിവരാണ് ഇന്നലെ മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് സംഭവസ്ഥലത്ത് വച്ച് വിജയമണി (45), ഇവരുടെ ഒരു വയസ് പ്രായമുള്ള ചെറുമകള്‍ ഋതിക എന്നിവര്‍ മരിച്ചിരുന്നു.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെ ഏലത്തോട്ടത്തിലെത്തി പണിചെയ്ത് ഉപജീവനം കഴിയുന്ന കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ശാന്തന്‍പാറ പേതൊട്ടിയിലുള്ള ഏലത്തോട്ടങ്ങള്‍ അടച്ചിരുന്നു. ഇതിനേതുടര്‍ന്ന് തമിഴ്നാട്ടിലെ രാസിങ്കപുരത്തുള്ള വീട്ടിലേക്ക് മടങ്ങാന്‍ വാഹനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വനപാതയിലൂടെ മടങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച്ച രണ്ടരയോടെ കാട്ടുതീയില്‍പ്പെട്ടത്. എട്ടു മുതിര്‍ന്നവരും ഒരു കൈകുഞ്ഞുമാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."