കാട്ടിക്കുന്ന് തുരുത്തിലേക്കുള്ള പാലം; സ്വപ്നം യാഥാര്‍ഥ്യമാകുന്നു
വൈക്കം: ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്തിലേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന പരിഹാരമാകുന്നു. നൂറ്റാണ്ടുകളായി തുരുത്ത് നിവാസികള്‍ ആശ്രയിക്കുന്ന കടത്തുവള്ളത്തിനു പകരമായി പാലം വേണമെന്ന ആവശ്യത്തിനാണ് സംസ്ഥാന ബജറ്റിലൂടെ ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ചെമ്പ് പഞ്ചായത്തിലെ 15-ാം വാര്‍ഡിനെ രണ്ടു കരകളിലായി വിഭജിക്കുന്ന മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ആറിനു കുറുകെയുള്ള പാലം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായ തുരുത്തേല്‍ ഗ്രാമത്തിലുള്ള 110 കുടുംബങ്ങളില്‍ 70 വീടുകളും പട്ടികജാതി വിഭാഗത്തിന്റേതാണ്.
പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് തുരുത്തേല്‍ പാലം നിര്‍മാണത്തിനുള്ള പ്രൊപ്പോസല്‍ സി.കെ ആശ എം.എല്‍.എ ബജറ്റിനു മുന്നോടിയായി സര്‍ക്കാര്‍തലത്തില്‍ സമര്‍പ്പിച്ചിരുന്നു. പാലത്തിന് ആദ്യഘട്ടത്തില്‍ 1.80 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."