HOME
DETAILS

കിടപ്പിലായ കുട്ടികള്‍ക്ക് കരുത്തേകാന്‍ 'ചങ്ങാതിക്കൂട്ടം' വീടുകളിലെത്തും

  
backup
February 07, 2019 | 8:28 AM

%e0%b4%95%e0%b4%bf%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

മേപ്പാടി: കിടപ്പിലായ കുട്ടികളുടെ ചങ്ങാതിമാരായി ഇനി ചങ്ങാതിക്കൂട്ടം വീടുകളില്‍ എത്തും.
സമഗ്ര ശിക്ഷാ കേരളയാണ് ചങ്ങാതി കൂട്ടമെന്ന പേരില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കിടപ്പിലുള്ള കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിടുന്നതാണ് പദ്ധതി. കുട്ടികളുടെയും അധ്യാപകരുടെയും നിരന്തരമായ സമ്പര്‍ക്കത്തിലൂടെ കിടപ്പിലായ കുട്ടികളുടെ രോഗാവസ്ഥക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ ആകെ 210 കുട്ടികള്‍ ഭിന്നശേഷിക്കാരായി വീടുകളില്‍ കിടപ്പിലുണ്ട്. കിടപ്പിലുള്ള കുട്ടിയുടെ പരിധിയിലെ സ്‌കൂള്‍ കുട്ടിയെ ദത്തെടുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ജില്ലാതല ട്രൈ ഔട്ട് മേപ്പാടി കുന്നംമ്പറ്റയില്‍ നടന്നു.
മുഹമ്മദ് അഫ്‌ലഹ് എന്ന കുട്ടിയെ കോട്ടനാട് ഗവ. യു.പി സ്‌കൂള്‍ ഏറ്റെടുത്തു കൊണ്ട് പദ്ധതിക്ക് തുടക്കമായി. ആഴ്ച്ചയില്‍ നിശ്ചിത ദിവസം ചങ്ങാതിക്കൂട്ടം വീടുകളില്‍ എത്തും. കുട്ടിയുമായി കളി ചിരികളില്‍ ഏര്‍പെടുന്നതോടെ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ച സംഭവിക്കുമെന്ന് ഐ.ഇ.ഡി.സി പ്രോഗ്രാം ഓഫിസര്‍ പ്രമോദ് പറഞ്ഞു. ജില്ലയില്ല എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കു കീഴിലും ചങ്ങാതിക്കൂട്ടം രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സമഗ്ര ശിക്ഷ കേരളം.
പരിപാടി വാര്‍ഡ് മെംബര്‍ പ്രതീജ പ്രതീപ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ബാബുരാജ്, വൈത്തിരി ബി.പി.ഒ ശിബു, പി.ടി.എ പ്രസിഡന്റ് ഇല്ല്യാസ്, പ്രധാന അധ്യാപിക ടി.ടി ശോഭന, എസ്.എം.സി ചെയര്‍മാന്‍ സുരേഷ് ബാബു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  a month ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  a month ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  a month ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  a month ago
No Image

ഹോര്‍മുസ് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല- ഇറാന്‍

International
  •  a month ago
No Image

ലഹരിക്കിടെ പിഞ്ചുകുഞ്ഞിനെ വായുവിലേക്കെറിഞ്ഞ് 'അഭ്യാസം'; യുവാവിനെ പിടികൂടി പൊലിസിന് കൈമാറി

Kerala
  •  a month ago
No Image

ഖത്തര്‍ റാസ് ലഫാനിലെ സ്‌ഫോടനം; കൊല്ലപ്പെട്ടവരില്‍ കോഴിക്കോട് സ്വദേശിയും

qatar
  •  a month ago
No Image

ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  ടാക്‌സി ഡ്രൈവര്‍ പിടിയില്‍ 

National
  •  a month ago