കേരളാ ബാങ്ക് രൂപീകരണം സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡ: പി.കെ ജയലക്ഷ്മി
മാനന്തവാടി: എല്ലാ ശരിയാക്കാം എന്നു പറഞ്ഞ് വോട്ട് മേടിച്ച് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ സഹകരണ മേലയോട് കടക്കുപുറത്ത് എന്ന് പറയുന്ന ഏകാധിപത്യ സ്വാഭാവമാണ് കാണിക്കുന്നതെന്ന് എ.ഐ.സി.സി അംഗം പി.കെ ജയലക്ഷമി.
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മാനന്തവാടി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. കേരളാ ബാങ്ക് രൂപീകരണത്തിലൂടെ ജില്ലാ ബാങ്കുകളെ ഇല്ലാതാക്കി. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം സര്‍ക്കാരിന്റെ വരുതിയിലാക്കാനുള്ള രഹസ്യ അജണ്ടയാണുള്ളത്.
പാല് സൊസൈറ്റി, മാര്‍ക്കറ്റിങ്, അച്ചടി മേഖല ഉള്‍പ്പടെയുള്ള സംഘങ്ങളില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്കും ഇത് ദോഷം ചെയ്യും. സഹകരണ മേഖലയില്‍ പെന്ഷന് പദ്ധതി കൊണ്ടുവന്നതുള്‍പ്പടെ നിരവധികാര്യങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. മാനന്തവാടി കോപ്പറേറ്റീവ് പ്രസില്‍ നിന്നും വിരമിച്ച പി. മര്ക്കോസിന് യാത്രയയപ്പ് നല്കി. യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്. രാജന്, ജില്ലാ സെക്രട്ടറി എന്‍.ഡി. ഷിജു, സുധാകരന്, പി.എം ദേവസ്യ, മനോജ് കുമാര്‍, ഷാജിതോമസ്, പി.വി മര്‍ക്കോസ്, ജില്‍സണ്‍ മാത്യു, ബിജു നരിപ്പാറ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എം ദേവസ്യ(പ്രസി), ബിജു നരിപ്പാറ(വൈ.പ്രസി), ജില്‍സണ്‍ മാത്യു(സെക്ര), പി.കെ ജിതേഷ്(ജോ.സെക്ര), വിജയേശ്വരി(ട്രഷ) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."