HOME
DETAILS
MAL
എസ്.വൈ.എസ് ജലസംരക്ഷണ കാംപയിന് നാളെ തുടക്കം
backup
March 09 2017 | 21:03 PM
മലപ്പുറം: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ജലം അനുഗ്രഹമാണ് ' എന്ന പ്രമേയത്തില്‍ നടത്തുന്ന ദശദിന ജലസംരക്ഷണ കാംപയിന് നാളെ മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറോടെ തുടക്കമാകും.
രാവിലെ പത്തിനു നടക്കുന്ന സെമിനാര്‍ വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ബോധനപത്രിക പ്രകാശനം ചെയ്യും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് വിഷയാതവരണം നടത്തും. പി. ഉബൈദുല്ല എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുര്‍റഷീദ്, കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി. പ്രസാദ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."