കെ പി എസ് ടി എ നേതൃത്വ പരിശീലന ക്യാമ്പ്
അമ്പലപ്പുഴ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസ്സിയേഷന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.സെറ്റോ സംസ്ഥാന ചെയര്‍മാന്‍ എന്‍.രവികുമാര്‍ ,മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ് സലിം , ട്രഷറര്‍ ഏ.കെ.അബ്ദുള്‍ സമദ് ,യു.ഡി.ഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എസ്.സുബാഹു, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു ,എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.പ്രദീപ് ക്യാമ്പ് വിശദീകരണം നടത്തി.കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ.സേനാപതി വേണു ഇന്ത്യന്‍ ജനാധിപത്യവും ദേശീയ പ്രസ്ഥാനവും എന്ന വിഷയത്തില്‍ പഠന ക്ലാസ് നടത്തി.യോഗത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സലാഹുദ്ദീന്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ എസ്.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. വര്‍ത്തമാന സംഘടനാ പ്രവര്‍ത്തനത്തെ ആസ്പദമാക്കി എം.സലാഹുദ്ദീന്‍ പ0ന ക്ലാസ് നടത്തി.സംഗീത സന്ധ്യ , സംസ്ഥാന കൗണ്‍സില്‍ രൂപീകരണം ,പ്രവര്‍ത്തന രൂപരേഖ അവതരണം ,ബഡ്ജറ്റ് അവതരണം എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."