ഓപണ്‍ ഓഡിറ്റോറിയം ടാക്‌സി സ്റ്റാന്‍ഡെന്ന് ഡ്രൈവര്‍മാര്‍
ആലത്തൂര്‍: റവന്യു പുറമ്പോക്ക് വഴിയായ ദേശീയ മൈതാനത്തെ ഓപ്പണ്‍ ഓഡിറ്റോറിയം ടാക്‌സി സ്റ്റാന്‍ഡെന്ന് ഡ്രൈവര്‍മാര്‍. മുന്‍കൂര്‍ അനുമതി നേടിയിട്ടും ചൊവ്വാഴ്ച്ച ഇവിടെ നടത്താനിരുന്ന പൊതുപരിപാടി മുടങ്ങി.
പൊലിസ് സ്റ്റേഷനു മുന്നിലെ പേ പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് പരിപാടി മാറ്റേണ്ടിയും വന്നു.
ദേശീയ മൈതാനത്ത് വിവിധ പരിപാടികള്‍ നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി വാങ്ങണം. ഒരു ദിവസത്തെ പാട്ട വാടക നേരത്തേ 180 രൂപയായിരുന്നത് ഇപ്പോള്‍ ഓപ്പണ്‍ ഓഡിറ്റോറിയമാക്കി ഉദ്ഘാടനം കഴിഞ്ഞതിനു ശേഷം 500 രൂപയാക്കി പൊതുമരാമത്ത് വകുപ്പ് വാടക പുനര്‍നിശ്ചയിട്ടുണ്ട്. മുന്‍പ് അനുമതിയില്ലാതെ രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു.
ദേശീയ മൈതാനത്ത് വിവിധ പരിപാടികള്‍ നടത്തുന്നതിന് മൈക്ക് പെര്‍മിഷന്‍ ലഭിക്കണമെങ്കില്‍ പാട്ട വാടക അടച്ച രസീറ്റ് അപേക്ഷയോടൊപ്പം വയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുപരിപാടി നടത്താന്‍ അനുമതി ലഭിച്ചെങ്കിലും താല്‍ക്കാലികമായി നിര്‍ത്തിയിടാന്‍ അനുമതിയുള്ള ടാക്‌സിക്കാര്‍ മാറ്റി നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് സംഘാടകര്‍ക്ക് പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നത്. ഇതിന് 3000 രൂപയും ചെലവായി. പകല്‍ താല്‍ക്കാലികമായി ടാക്‌സി വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ അനുമതിയുണ്ടെങ്കിലും രാത്രിയില്‍ നിര്‍ത്തിയിടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു അധികൃതര്‍ പറഞ്ഞു.
സമീപത്തെ സ്വകാര്യ ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍, റവന്യു വകുപ്പിന്റെ കൈയില്‍ നിന്നും അനുമതിയും വാടകയും നല്‍കിയിട്ടും പൊതുപരിപാടി നടത്താന്‍ വാഹനങ്ങള്‍ മാറ്റി നിര്‍ത്താന്‍ തയാറാവാത്തതില്‍ റവന്യു വകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധമുണ്ട്. ഭൂരിഭാഗം ടാക്‌സി വാഹനങ്ങളും രാത്രിയില്‍ ഇവിടെ തന്നെയാണ് നിര്‍ത്തിയിടുന്നത്.
ഇതിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ റവന്യു വകുപ്പ് തയാറാവണമെന്നാണ് ആവശ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24 പരിപാടികളാണ് അനുമതിയോടെ നടത്തിയിട്ടുള്ളത്. ഇതില്‍ നിന്നുള്ള വരുമാനം വെറും 4320 രൂപയും. അനുമതിയില്ലാതെയാണ് പല പരിപാടികളും നടക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് ഓഡിറ്റോറിയം നിര്‍മിച്ചിത്.
അനുമതിയില്ലാതെ ദേശീയ മൈതാനത്ത് പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് റവന്യു വകുപ്പ്. കൂടാതെ ഇപ്പോള്‍ നിര്‍ത്തിയിടുന്ന ടാക്‌സി വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കാനും പേ പാര്‍ക്കിങ് നടപ്പാക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."