HOME
DETAILS
MAL
'സൗജന്യ റേഷന്‍ അനുവദിക്കു, അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യൂ'- ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് പ്രധാനമന്ത്രിയോട് സോണിയ
backup
March 26 2020 | 07:03 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തടയാന്‍ കേന്ദ്രം നടപ്പാക്കിയ ലോക്ഡൗണിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ഇക്കാര്യം കാണിച്ച് പാര്‍ട്ടി അധ്യക്ഷ പ്രധാനമന്ത്രിക്ക് എഴുത്തയച്ചു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇ.എം.ഐകള്‍ നീട്ടാനും പലിശകള്‍ ഉപേക്ഷിക്കാനും ബാങ്കുകള്‍ ശ്രമിക്കണമെന്നും കത്തില്‍ അപേക്ഷിക്കുന്നു. എല്ലാ കാര്ഡുകളിലുംപത്ത് കിലോ വീതം അരിയോ ഗോതമ്പോ വിതരണം ചെയ്യണം. ജന്‍ധന്‍, പ്രധാനമന്ത്രി യോജന അക്കൗണ്ട് ഹോള്‍ഡര്‍മാര്‍, പ്രായമായവര്‍, വിധവ, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് 7500 രൂപ നല്‍കുന്നതും ലോക്ഡൗണ്‍ കാലത്ത് പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയാണ് രാജ്യത്ത് ലോകഡൗണ്‍ ആരംഭിച്ചത്. ഇതുവരെയായി 15 പേരാണ് ഇന്ത്യയില്‍ വൈറസ് ബാധയേറ്റ് മരിച്ചത്. 600ലേറെ ആളുകള്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."