HOME
DETAILS
MAL
പി.എന്‍ പണിക്കരുടെ ചരിത്രം പാഠ്യ വിഷയമാക്കണം: കാന്‍ഫെഡ്
backup
June 20 2016 | 00:06 AM
കൊല്ലം: പി.എന്‍ പണിക്കരുടെ ജീവ ചരിത്രവും പ്രവര്‍ത്തനങ്ങളും കേരള സമൂഹത്തിന് അദ്ദേഹം നല്കിയ സംഭാവനകളും സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് കാന്‍ഫെഡ് ആവശ്യപ്പെട്ടു. കൊല്ലം ജുവനൈല്‍ ഹോമില്‍ കാന്‍ഫെഡ് സംഘടിപ്പിച്ച പി.എന്‍ പണിക്കര്‍ അനുസ്മരണവും ജില്ലാതല വായനവാരചരണത്തിന്റെ ഉദ്ഘാടനവും കാന്‍ഫെഡ് യുവജന സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം നിര്‍വഹിച്ചു. കാന്‍ഫെഡ് സംസ്ഥാന സെക്രട്ടറി ഒ.ബി.രാജേഷ് അധ്യക്ഷനായി. വിഷ്ണു വിജയന്, വിനോദ് ഭരതന്, ഉല്ലാസ് ഉളിയക്കോവില്‍, സുനില്‍ തിരുമുല്ലാവാരം, മനോജ് മണ്ണാശേരി, ഗോപന് മങ്ങാട്, മുനീഷ് ബാനു, ശ്രീദത്ത് എന്നിലര്‍ സംസാരിച്ചു. കാന്‍ഫെഡ് സമാഹരിച്ച വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ജുവനൈല്‍ ഹോം വാര്ഡന് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."