പൊലീസ് സ്റ്റേഷന് മാര്‍ച്ച് ഇന്ന്
ഹരിപ്പാട്: റവന്യൂ വകുപ്പ് ജീവനക്കാരനേയും ഭാര്യയേയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ സെക്രട്ടറി ടി.ഡി.രാജന്,സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.വേണു,ജില്ലാ ട്രഷറര്‍ എന്‍.എസ്.സന്തോഷ് എന്നിവര്‍ അറിയിച്ചു.പള്ളിപ്പാട് നീണ്ടൂര്‍ കളീയ്ക്കല്‍ കിഴക്കതില്‍ അശോക് കുമാര്‍ (52), ഭാര്യ മായ ( 42), മക്കളായ ആദിത്യനാഥ് (12), അഭിനാഥ് (10) എന്നിവരാണ് ഹരിപ്പാട് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ഗവ.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അശോകന്റൈയും ഭാര്യയുടേയും മൊഴി ഇതുവരെ േേരഖപ്പെടുത്തിയിട്ടില്ല.
ലോക്കപ്പ് മര്‍ദ്ദനം അല്ലെന്ന് വരുത്തി തീര്‍ക്കുവാനുള്ള ബോധപൂര്വ്വവമായ ശ്രമമാണിതിനു പിന്നിലെന്നും ആരോപണമുണ്ട്.
ഈ അവസ്ഥ നേരില്‍ അസോസിയേഷന് നേതാക്കള്‍ക്ക് ബോധ്യപ്പെടുകയും ലോക്കപ്പ് മര്‍ദ്ദനമാണെന്നും ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന പോലീസുകാരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."