ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ്
ആലപ്പുഴ : സംശുദ്ധമായ സംഘടനാ പ്രവര്‍ത്തനവും അര്‍പ്പണ മനോഭാവവും നേതൃത്വത്തിലിരിക്കുന്നവര്‍ പാലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.
ഏതൊരു സംഘടനയുടെ വളര്‍ച്ചക്കും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും അംഗങ്ങളുടെ ക്ഷേമത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഏകോപന സമിതി ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് ആലപ്പഴ ലേക്ക്പാലസ് റിസോര്‍ട്ടില്‍ ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രാജു അപ്‌സര.വ്യാപാരികളും നേതൃത്വത്തിലിരിക്കുന്നവരും ജാതി മത രാഷ്ടീയ ചിന്താഗതികള്‍ക്കതീതരായിരിക്കണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് കൊണ്ട് സംസാരിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പെരിങ്ങമല രാമചന്ദ്രന്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈ. വിജയന്‍, ജനറല്‍ സെക്രട്ടറി വി.സബില്‍രാജ്, വൈസ് പ്രസിഡന്റ് കെ.എസ് മുഹമ്മദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ധനുഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."