HOME
DETAILS
MAL
പാലക്കാട്ടെ കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 300 പേര്‍; റൂട്ട് മാപ്പ് പുറത്തുവിട്ടു
backup
March 26 2020 | 10:03 AM
പാലക്കാട്: കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ കൊവിഡ് 19 രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ഇയാള്‍ 300 ലേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് കണക്കുകള്‍.
ഉംറ കഴിഞ്ഞ് മാര്‍ച്ച് 13 ന് നാട്ടിലെത്തിയ ഇയാള്‍ 10 ദിവസം കഴിഞ്ഞാണ് നിരീക്ഷണത്തിന് തയ്യാറായത്. ഈ ദിവസങ്ങളില്‍ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
51 വയസായ ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി കളക്ടര്‍് അറിയിച്ചു.
ഇയാളുമായി സമ്പര്‍ക്കത്തിലായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ മണ്ണാര്‍ക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്കും ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുമുള്ള ബസുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."