HOME
DETAILS
MAL
സഊദിയിൽ ഇന്നു മുതല്‍ 13 പ്രവിശ്യകളിലെ താമസക്കാര്‍ക്ക് യാത്രനിരോധനം
backup
March 26 2020 | 10:03 AM
ജിദ്ദ: സഊദിയിൽ കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ രാജ്യത്തെ 13 പ്രവിശ്യകളിലെ താമസക്കാര്‍ക്ക് യാത്രനിരോധനം നിലവില്‍ വരും. വൈകുന്നേരം മൂന്നു മുതൽ രാവിലെ ഏഴു വരെ കര്‍ഫ്യൂ സമയം അവസാനിക്കുന്നത് വരെ ആര്‍ക്കും ഇതോടെ അവരവര്‍ താമസിക്കുന്ന പ്രവിശ്യക്ക് പുറത്തുപോകാനാവില്ലെന്ന് റോഡ് സുരക്ഷാ സേന ഡയറക്ടറേറ്റ് അറിയിച്ചു.
റിയാദിലുള്ളവര്ക്ക് ദീറാബ്, സഅദ്, അല്‍ഖസീം, സല്ബൂഖ്, ഖിദ്ദിയ, അല്‍ഖര്‍ജ് റോഡുകളിലെ ചെക്ക് പോസറ്റുകളിലൂടെയും പഴയ ഖര്‍ജ് റോഡ്, റുമാഹ് റോഡ് എന്നിവിടങ്ങളിലെ താത്കാലിക ചെക്ക് പോസ്റ്റുകളിലൂടെയും സഞ്ചരിക്കാനാവില്ല.
മക്കയിലുള്ളവര്‍ക്ക് ശുമൈസി, ഓള്‍ഡ് ജിദ്ദ, സൈല്‍, കാകിയ്യ, അല്കര്റ്, നവാരിയ, മക്കയിലേക്കുള്ള സര്‍വീസ് റോഡുകള്‍ എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകള്‍ വഴിയും മദീനയിലുള്ളവര്‍ക്ക് അല്‍ഹിജ്റ, യാമ്പു, അല്‍ഖസീം ചെക്ക് പോസ്റ്റുകള്‍ വഴിയും പഴയ ഖസീം റോഡിലെ താത്കാലിക ചെക്ക് പോസ്റ്റ് വഴിയും യാത്ര ചെയ്യാനാവില്ല. കോവിഡ് വൈറസ് വ്യാപന നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍
സഊദികളും പ്രവാസികളും സഹകരിക്കണമെന്ന് സേന ആവശ്യപ്പെട്ടു.
അതേസമയം കര്‍ഫ്യൂ ലംഘനം വ്യക്തികളുടെ പേരിലാണ് രേഖപ്പെടുത്തി പിഴ ചുമത്തുകയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണല്‍ ത്വലാല്‍ അല്‍ശല്‍ഹോബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."