കരിപ്പൂരിന്റെ വികസനത്തിന് വേണ്ടത് കൂടുതല്‍ ഭൂമി: എയര്‍പോര്‍ട്ട് ഡയരക്ടര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കോഴിക്കോട് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു. കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വിഷന്‍ 2030 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും കൂടുതല്‍ സര്‍വിസുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്- ഡല്‍ഹി നേരിട്ടുള്ള സര്‍വിസ് മെയ് മാസത്തില്‍ തുടങ്ങാനാകും. കോഴിക്കോട്-മുംബൈ റൂട്ടിലും ആഴ്ചയില്‍ മൂന്നു സര്‍വിസുകള്‍ തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാകും സര്‍വിസ്. മാര്‍ച്ച് 16 വരെ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തും. ടൂറിസം വികസനത്തിന്റെ ഭാഗമായി ക്വലാലംപൂരിലേക്ക് സര്‍വിസ് തുടങ്ങാനും പദ്ധതിയുണ്ട്.
കോഴിക്കോട് വിമാനത്താവളം ആധുനികവല്‍ക്കരിക്കേണ്ടതുണ്ട്. 23 എയര്‍ക്രാഫ്റ്റുകള്‍ക്കും 3000 കാറുകള്‍ക്കും ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള രീതിയില്‍ വികസിപ്പിക്കണം. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വിസുകള്‍ക്ക് നിലവിലുള്ള കെട്ടിടം അടുത്ത 10 വര്‍ഷത്തിനകം മതിയാകാതെ വരും. ഈ അവസ്ഥയ്ക്ക് പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷനായി. മുന്‍ പ്രസിഡന്റ് ടി.പി അഹമ്മദ് കോയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എയര്‍പോര്‍ട്ട് ഡയരക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ഡോ. കെ.മൊയ്തു, എം. മുസമ്മില്‍, എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഒ.വി മാക്‌സിസ്, അഡ്വ. പി.ടി. എസ് ഉണ്ണി, ഷെവലിയര്‍ സി. ഇ ചാക്കുണ്ണി, പി.എ. ആസിഫ് അലി, ടി.പി.എം ഹാഷിര്‍ അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."