കോടതി ഉത്തരവിന് പുല്ലുവില
ക്വാറിക്ക് ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്തിന്റെ നീക്കം
അഞ്ചല്‍: ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും അത് മറികടന്ന് പാറക്വാറിക്ക് ലൈസന്‍സ് നല്‍കാന്‍ ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെ നീക്കം.
ചടയമംഗലം കുഴിയം പാവൂര്‍ റോഡിനോട് ചേര്‍ന്ന് കല്ലുമല പാറ ക്വാറിക്കാണ് ലൈസന്‍സ് നല്‍കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ അണിയറയില്‍ ആരംഭിച്ചു. കുഴിയം നീര്‍ത്തട പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്വാറി പരിസ്ഥിതി തകര്‍ക്കുമെന്നാരോപിച്ച് പരിസ്ഥിതിവാദികള്‍ രംഗത്തെത്തി. ക്വാറി പ്രവര്‍ത്തനം തുടങ്ങിയാല്‍ സ്വയംപര്യാപ്ത ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുഴിയം പട്ടികജാതി കോളനിയുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കും. മലമുകളിലെ ഖനനം മൂലം ആയൂര്‍പാലം മഞ്ഞപ്പാറ റോഡില്‍ വരെ പാറക്കഷണങ്ങള്‍ തെറിച്ച സംഭവങ്ങളും നേരത്തേ ഉണ്ടായിട്ടുണ്ട്.
ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുന്ന പാറ ഖനനത്തിനെതിരേ നാട്ടുകാര്‍ മലസംരക്ഷണസമിതി രൂപവത്കരിച്ച് പഞ്ചായത്ത്, റവന്യൂ, പൊല്യൂഷന്‍ ബോര്‍ഡ്, മൈനിങ് ആന്‍ഡ് ജിയോളജി, നിയമസഭാ പരിസ്ഥിതി സമിതി, കലക്ടര്‍, തഹസില്‍ദാര്‍, പൊലിസ് അധികൃതര്‍ക്കും നിരവധി പരാതികള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പരിസ്ഥിതി വകുപ്പ് നടത്തിയ പഠനത്തിലും ഇവിടുത്തെ പാറഖനനം പ്രദേശത്തിന്റെ ജൈവഘടനയെ ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ അനുമതി നല്‍കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ ഇത്തരത്തിലെ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും കാറ്റില്‍പറത്തിയാണ് ചടയമംഗലം പഞ്ചായത്ത് അധികൃതര്‍ പാറ ക്വാറിക്കുവേണ്ടി രംഗത്തത്തെിയിരിക്കുന്നത്.
ക്വാറിക്ക് അനുമതി നല്‍കാനുള്ള നീക്കം ചെറുക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു. കോടതി ഉത്തരവ് മറികടന്നുകൊണ്ടുള്ള നീക്കം പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ നിയമപരമായ പ്രതിരോധം നടത്തുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."