HOME
DETAILS

ശമ്പള പരിഷ്‌കരണം വൈകുന്നു; തോട്ടം മേഖലയില്‍ സമരകാഹളം

  
backup
February 07 2019 | 20:02 PM

shambala-parishkaranam3515

 



#ഷഫീഖ് മുണ്ടക്കൈ
കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയില്‍ കാലാനുസൃതമായ മാറ്റം വരുത്താതെ പിടിവാശി തുടരുന്ന ഉടമകളുടെ നിലപാടിനെതിരേ സംസ്ഥാനത്തെ തോട്ടം മേഖല വീണ്ടും സമരസജ്ജമാകുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 20ന് മുഴുവന്‍ തോട്ടങ്ങളിലും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തും.
അതേ സമയം ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗം ഈ മാസം 12ന് തൊഴില്‍ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടക്കും. ശമ്പള പരിഷ്‌കരണം അജന്‍ഡയായുള്ള പതിനൊന്നാമത് യോഗമാണ് 12ന് നടക്കുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന പത്താം പി.എല്‍.സി യോഗത്തിലും തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തോട്ടം മാനേജ്‌മെന്റുകള്‍ക്കും ട്രേഡ് യൂനിയനുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തോട്ടം ഉടമകളുമായും യൂനിയന്‍ നേതാക്കളുമായും മന്ത്രി വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
2017 ഡിസംബര്‍ 31നാണ് തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും കാലാവധി കഴിഞ്ഞ വ്യവസ്ഥയനുസരിച്ചാണ് തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നത്. പ്രതിദിന മിനിമം വേതനം 600 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ നിലവിലെ വേതനത്തില്‍ 30 രൂപയുടെ വര്‍ധനവ് വരുത്താമെന്ന നിലപാടിലാണ് തോട്ടം മാനേജ്‌മെന്റുകള്‍. നേരത്തെ അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ അഞ്ചു രൂപ മാത്രം വര്‍ധിപ്പിക്കാമെന്നായിരുന്ന മാനേജ്‌മെന്റ് നിലപാടെങ്കിലും പിന്നീടിത് മയപ്പെടുത്തിയാണ് 30 രൂപയിലെത്തിയത്. 30 രൂപയില്‍ കൂടുതല്‍ വര്‍ധനവ് വരുത്തുകയാണെങ്കില്‍ അത് നിബന്ധനകള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യവും ഉടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അധ്വാനഭാരം വീണ്ടും വര്‍ധിപ്പിക്കണം, പുതുക്കി നിശ്ചയിക്കുന്ന പ്രതിദിന വേതനം ഗഡുക്കളായെ നല്‍കൂ, വര്‍ധിപ്പിച്ച വേതനത്തിന് മറ്റു ആനുകൂല്യങ്ങള്‍ നല്‍കില്ല, ശമ്പള പരിഷ്‌കരണ കാലാവധി നാലു വര്‍ഷമാക്കുക തുടങ്ങിയ നിബന്ധനകളാണ് ഉടമകള്‍ ഉന്നയിക്കുന്നത്. എന്നാല്‍ 30 രൂപയുടെ വര്‍ധനവും ഉടമകളുടെ നിബന്ധനകളും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് യൂനിയനുകള്‍.
തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി പ്ലാന്റേഷന്‍ ടാക്‌സില്‍ നിന്നും കാര്‍ഷികാദായ നികുതിയില്‍ നിന്നും തോട്ടം മേഖലയെ ഒഴിവാക്കിയിരുന്നു. കൂടാതെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ കെട്ടിട നികുതിയും ഒഴിവാക്കിയിരുന്നു.
മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടികള്‍. എന്നാല്‍ തോട്ടം ഉടമകള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉടമകള്‍ പിടിവാശി തുടരുകയാണെന്നാണ് ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago