HOME
DETAILS

രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പിയുടെ സമ്മര്‍ദത്തിന് വഴങ്ങി വി.എച്ച്.പി

  
backup
February 07 2019 | 20:02 PM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac

 

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രവിഷയത്തില്‍ ബി.ജെ.പിയുടെ സമ്മര്‍ദത്തിന് വഴങ്ങി വി.എച്ച്.പി. തെരഞ്ഞെടുപ്പ് കഴിയുംവരെ ഈ വിഷയത്തില്‍ സമരങ്ങളൊന്നും വേണ്ടതില്ലെന്ന് വിശ്വഹിന്ദുപരിഷത്ത് തീരുമാനിച്ചു.
കഴിഞ്ഞ വാരം അലഹബാദില്‍ ചേര്‍ന്ന ധര്‍മ്മ സന്‍സദാണ് നാലുമാസത്തേക്ക് വിഷയം മരവിപ്പിച്ചു നിര്‍ത്താന്‍ തീരുമാനമെടുത്തത്. വിശ്വഹിന്ദു പരിഷത്ത് ഈ വിഷയം വീണ്ടും ഉയര്‍ത്തുന്നത് ബി.ജെ.പിയ്ക്ക് എതിരാവുന്നുണ്ടെന്നും ബി.ജെ.പി വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കുന്നുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണിത്. അതോടൊപ്പം എന്‍.ഡി.എ സഖ്യകക്ഷികള്‍ക്കും അയോധ്യാ വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ താല്‍പര്യമില്ല. പകരം വികസനമാണ് ഉന്നയിക്കേണ്ട വിഷയമെന്നാണ് അവരുടെ നിലപാട്. അശോക് സിംഗാള്‍ മരിക്കുകയും പ്രവീണ്‍ തൊഗാഡിയയെ വി.എച്ച്.പി പുറത്താക്കുകയും ചെയ്തതോടെ വി.എച്ച്.പി ബി.ജെ.പിയുടെ സ്വാധീനങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങിയിട്ടുണ്ട്. ബി.ജെ.പിയ്ക്ക് രാഷ്ട്രീയമായി കോട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടെന്നാണ് വി.എച്ച്.പി തീരുമാനം.
അയോധ്യയിലെ തര്‍ക്ക ഭൂമിയ്ക്ക് ചുറ്റുമുള്ള തര്‍ക്കമില്ലാത്ത 67 ഏക്കര്‍ ഭൂമി അതിന്റെ യഥാര്‍ഥ ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുമതി തേടി കേന്ദ്രം കോടതിയെ സമീപിച്ചിരുന്നു. ഇത് വി.എച്ച്.പിയെ സന്തോഷിപ്പിച്ചിട്ടുണ്ട്. രാംജന്മ ഭൂമിന്യാസാണ് ഭൂമിയുടെ അവകാശി. അതോടൊപ്പം തര്‍ക്കഭൂമി കൂടി ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കിയ ഉറപ്പ്. കഴിഞ്ഞ ഓഗസ്റ്റ്-സെപ്തംബറില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ 200 നേതാക്കള്‍ യോഗം ചേര്‍ന്നാണ് രാമക്ഷേത്ര വിഷയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ തീരുമാനിച്ചത്.
എന്‍.ഡി.എ സഖ്യകക്ഷികള്‍ക്ക് അയോധ്യ വിഷയത്തില്‍ താല്‍പര്യമില്ല. അതിനാല്‍ ഈ നീക്കത്തെ അവര്‍ അനുകൂലിക്കില്ല. വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് ആര്‍.എസ്.എസ് നിലപാട്.
ആര്‍.എസ്.എസും വി.എച്ച്.പിയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കൊപ്പം നില്‍ക്കും. തെരഞ്ഞെടുപ്പിന് ശേഷം വിഷയം വീണ്ടും ഉയര്‍ത്തും. നേതാക്കള്‍ വഴങ്ങിയെങ്കിലും വി.എച്ച്.പിയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ രണ്ടു നിലപാടുകാരുണ്ട്. അലഹബാദില്‍ ധര്‍മ്മസന്‍സദ് തുടങ്ങുന്നതിന് മുന്‍പ് അതേ സ്ഥലത്ത് അതിന് ബദലായി ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി പരംധര്‍മ്മ സന്‍സസദ് സംഘടിപ്പിച്ചു ഫെബ്രുവരി 21ന് രാമക്ഷേത്രത്തിനുള്ള കല്ലിടല്‍ കര്‍മ്മം നടത്തണമെന്ന് പ്രമേയം പാസാക്കി. ഇതില്‍ എ.ബി.വി.പി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മോദിയെ പരസ്യമായി വിമര്‍ശിക്കാന്‍ ശേഷിയുള്ളവരല്ല ഇന്നത്തെ സംഘ്പരിവാര്‍ സംഘടനാ നേതാക്കള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ മോദിക്ക് പട്ടിണിയെന്തെന്ന് അറിയില്ലെന്ന് വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയത് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നേതാവ് കെ.സി മിശ്രയാണ്. വൈകാതെ മിശ്ര തല്‍സ്ഥാനത്ത് നിന്ന് തെറിച്ചു.
ഇപ്പോള്‍ ഭൂവനേശ്വറിലെ വീട്ടില്‍ വിശ്രമജീവിതത്തിലാണ്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ശക്തനാണെങ്കിലും മോദിയെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടാറില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago